Saturday, September 26, 2026

കാശ്മീരിൽ സൈന്യത്തിന്‍റെ ശുദ്ധികലശം; ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍റെ ഒളിസങ്കേതം തകർത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യം ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍റെ ഒളിത്താവളം തകര്‍ത്തു. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ സജദ് ഹൈദറിന്‍റെ ഒളിസങ്കേതമാണ് ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാ സേനയും ചേര്‍ന്ന് തകര്‍ത്തത്. സോപോര്‍ ജില്ലയിലെ ഒരു പൂന്തോട്ടത്തിനുള്ളിലായിരുന്നു ഒളിസങ്കേതം. ഇവിടെ തീവ്രവാദികളെ പരിശീലിപ്പിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സജദ് ഹൈദറിന്‍റെ ബന്ധുവിന്‍റേതാണ് പൂന്തോട്ടമെന്നും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസവും കശ്മീരില്‍ തീവ്രവാദികളുടെ ഒളിസങ്കേതം സുരക്ഷാ സേന തകര്‍ത്തിരുന്നു. ശെറി കിഷ്ത്വാര്‍ മേഖലയിലെ ഒളിസങ്കേതമാണ് കഴിഞ്ഞ ദിവസം തകര്‍ത്തത്. പ്രദേശത്ത് നിന്നും നിരവധി ആയുധ ശേഖരങ്ങളും യുദ്ധോപകരണങ്ങളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു.

ഇതോടൊപ്പം ഗ്രനേഡ് ആക്രമണത്തിന് പദ്ധതിയിട്ട ഭീകരനെയും പൊലീസ് പിടികൂടിയിരുന്നു. സോപോറിലെ കടകളിലും, പെട്രോള്‍ പമ്പുകള്‍ക്കു നേരെയും, തിരക്കേറിയ പ്രദേശങ്ങളിലുമാണ് ഇയാള്‍ ഗ്രനേഡ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്.

Related Articles

Latest Articles