India

രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; പാകിസ്ഥാൻ ചാരസംഘടനയായ ഐ എസ് ഐ യുടെ വിശ്വസ്ഥൻ; നിരോധിത ഭീകര സംഘടനയായ സിമിയുടെ നേതാവ്; കാനഡയിൽ പിടിയിലായ കൊടുംഭീകരനെ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങി

മുംബൈ: കാനഡയിൽ അറസ്റ്റിലായ കൊടും ഭീകരൻ സി എ എം ബഷീറിനെ ഉടൻ ഇന്ത്യയിലേക്കെത്തിക്കാനുള്ള തീവ്ര ശ്രമമാരംഭിച്ച് മുംബൈ പോലീസ്. ഇയാളെ തിരിച്ചറിയാനുള്ള ഡി എൻ എ ടെസ്റ്റ് നടത്താൻ ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിക്കാൻ മുംബൈ പോലീസ് സംഘം ഉടൻ കേരളത്തിലെത്തും. ബഷീറിന്റെ സഹോദരൻ നേരത്തെ മരിച്ചിരുന്നു. ഇപ്പോൾ ആലുവയിൽ താമസിക്കുന്നത് ഇയാളുടെ സഹോദരിയാണ്. രക്തസാമ്പിളുകൾ ശേഖരിക്കാനുള്ള ശ്രമം അവരുടെ എതിർപ്പിനെ തുടർന്ന് നേരത്തെ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ അതിന് മുംബൈ പൊലീസിന് കോടതിയുടെ അനുമതിയുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇപ്പോൾ കുടുംബവും അറിയിച്ചിട്ടുണ്ട്. ബഷീറുമായി കഴിഞ്ഞ 30 വർഷമായി ബന്ധമൊന്നുമില്ലെന്ന് കുടുംബം അറിയിക്കുന്നു.

രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് സി എ എം ബഷീർ. ഇന്റലിജൻസ് ഏജന്സികളെല്ലാം ഇയാളെ വർഷങ്ങളായി തിരയുമ്പോഴും രാജ്യത്ത് പ്രവർത്തിക്കുന്ന വലുതും ചെലുതുമായ തീവ്രവാദ സംഘങ്ങളെ ഇയാൾ കാണാമറയത്തിരുന്ന് നിയന്ത്രിച്ചിരുന്നു. നിരോധിത ഭീകര സംഘടനയായ സിമിയുടെ മുൻ ദേശീയ പ്രസിഡന്റാണ് സി എ എം ബഷീർ. 1989 ലാണ് സിമിയുടെ തലപ്പത്തേക്ക് ബഷീർ എത്തുന്നത്. പാകിസ്ഥാൻ ചാര സംഘടനയായ ഐ എസ് ഐ യുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ലഷ്കർ ഇ തൊയ്ബ ഉൾപ്പെടെയുള്ള കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ ബഷീർ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. 1992 മുതൽ ഇയാൾ ഒളിവിലാണ്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ബഷീർ പാകിസ്ഥാനിലേക്ക് രക്ഷപെട്ടു എന്നായിരുന്നു ആദ്യകാല റിപ്പോർട്ടുകൾ. പക്ഷെ അവിടെ നിന്ന് ഇയാൾ യു എ ഇ യിലേക്കും സിംഗപ്പുരിലേക്കും കാനഡയിലേക്കും രക്ഷപെട്ടു.

വിദേശത്തിരുന്ന് ബഷീർ ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തുവെന്നാണ് രഹസ്യാന്വേഷണ സംഘടനകൾ കരുതുന്നത്. 2002 ഡിസംബർ 6 നും, ജനുവരി 27 നും മാർച്ച് 17 നും മുംബൈയിൽ നടന്ന ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത് സി എ എം ബഷീറായിരുന്നു. ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനൊപ്പം ഭീകര പരിശീലനത്തിനും നേതൃത്വം നൽകി. രാജ്യത്താകെ സ്ഫോടനങ്ങൾ നടത്തുന്നതിനായി കേരളത്തിലടക്കം ഭീകര പരിശീലന കേന്ദ്രങ്ങൾ സംഘടിപ്പിച്ചു. വിദേശത്തു നിന്നടക്കം ഭീകരപ്രവർത്തനങ്ങൾക്ക് വലിയതോതിൽ ഫണ്ട് ശേഖരിച്ചതിലും സി എ എം ബഷീറിന് നിർണ്ണായക പങ്കുണ്ട്. ഈ കൊടും ഭീകരനെയാണ് ഇപ്പോൾ കാനഡയിൽ ഇന്റർപോൾ വലയിലാക്കിയിരിക്കുന്നത്. ഇയാൾ പ്രതിയായ തീവ്രവാദക്കേസുകളുടെ അന്വേഷണത്തിനായി എത്രയും വേഗം ഇന്ത്യയിലെത്തിക്കാനാണ് മുംബൈ പോലീസും ഇന്റലിജൻസ് ഏജൻസികളും ശ്രമിക്കു

Kumar Samyogee

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

3 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

4 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

5 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

5 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

6 hours ago