Tuesday, December 16, 2025

കേരളത്തിലെ ലഹരിയുടെ കുത്തൊഴുക്കിന് പിന്നിൽഭീകര സംഘടനകൾ;ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: കേരളം ഇപ്പോൾ ലഹരി മാഫിയകളുടെ പിടിയിൽ.ഇതിന് പിന്നില്‍ ആഗോള ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും പങ്കുള്ളതായി സംശയിക്കുന്നെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.ഇതിനെതിരെ ശക്തമായ അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു.ലഹരിയുടെ മറവില്‍ നടക്കുന്ന അതിക്രൂരമായ അനിഷ്ഠസംഭവങ്ങളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളുന്ന പുതുതലമുറയെ മാത്രം പഴിചാരി ഒളിച്ചോടുന്നതില്‍ അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആഗോള ഭീകരവാദ ശക്തികള്‍ കേരളത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനമുറപ്പിച്ചിരിക്കന്നതിന്റെ വ്യക്തമായ തെളിവാണ് മറനീക്കി പുറത്തുവരുന്നത്. ഒരു തലമുറയെ ഒന്നാകെ നശിപ്പിച്ച് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളെയാണ് സമൂഹം തിരിച്ചറിയേണ്ടതും അധികാരികള്‍ കണ്ടെത്തേണ്ടതും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്ന സ്ഥലമായി കേരളം മാറിയിരിക്കുമ്പോള്‍ സംസ്ഥാനഭരണസംവിധാനങ്ങള്‍ ഇക്കാലമത്രയും നോക്കുകുത്തികളായി അധഃപതിച്ചുവെന്നത് വ്യക്തമാണ് എന്ന നിലാപാടാണ് അഡ്വ.വി.സി.സെബാസ്റ്റ്യന്റേത് .അതേസമയം ലഹരിമാഫിയകൾക്ക് കേരളത്തിൽ വേരൂന്നാൻ
കഴിഞ്ഞതിന് പിന്നിൽ സംസ്ഥാന സർക്കാർ മാത്രമാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്

Related Articles

Latest Articles