suicide
ആലുവ: എറണാകുളം ആലുവയിൽ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വസ്ത്രവ്യാപാര സ്ഥാപന ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ആലുവ റെയില്‍ റോഡിലെ ഹസ്‌നാസ് ടെക്‌സ്റ്റല്‍സ് ഉടമ കൊടികുത്തുമല മണ്ണാറവീട്ടില്‍ 49 കാരനായ സാജിദിനെയാണ് സ്ഥാപനത്തിന്റെ മൂന്നാംനിലയിലുള്ള മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെ മൂന്നാംനിലയിലെ മുറിയിലേക്ക് പോയ സാജിദിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാരി മുകളിലെത്തി പരിശോധിച്ചപ്പോളാണ് മരിച്ച നിലയില്‍ കണ്ടത്.
തുടര്‍ന്ന് ജീവനക്കാരി മറ്റുള്ളവരെ വിവരമറിയിക്കുകയയായിരുന്നു.
അതേസമയം ആലുവയില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന സാജിദിന് കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നുവെന്നാണ് പറയുന്നത്.
ലോക്ഡൗണ്‍ കാരണം ഏറെക്കാലം കടയടച്ചിട്ടത് സാമ്പത്തിക ബാധ്യത വര്‍ധിക്കാന്‍ കാരണമായെന്നും പറയുന്നു.
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…