India

നിർണ്ണായക റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറി ശശി തരൂർ; രാജ്യ തലസ്ഥാനത്ത് തരൂർ- മോദി കൂടിക്കാഴ്ച്ച; കോൺഗ്രസ് ക്യാമ്പിൽ ആശങ്ക

ദില്ലി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം പി യും കോൺഗ്രസ് നേതാവുമായ ശശി തരൂർ. ഇന്നലെ വൈകുന്നേരമാണ് കൂടിക്കാഴ്ച നടന്നത്. ഓപ്പറേഷൻ സിന്ദൂർ ലോകരാജ്യങ്ങൾ സന്ദർശിച്ച് വിശദീകരിക്കാൻ രൂപീകരിച്ച സമിതികളിൽ ഒന്നിനെ നയിച്ചത് ഡോ ശശി തരൂർ ആയിരുന്നു. ഒന്നാം ഘട്ട ദൗത്യം പൂർത്തിയാക്കി സംഘം ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ഇന്നലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്‌തിരുന്നു. ദൗത്യത്തെ കുറിച്ച് തരൂർ വ്യക്തിപരമായി തയ്യാറാക്കിയ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പഠിച്ചശേഷം പ്രധാനമന്ത്രി തരൂരിന്റെ തന്റെ വസതിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.

സന്ദർശനം കോൺഗ്രസ് ക്യാമ്പുകളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം തരൂർ സർക്കാരിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടേയും എ ഐ സി സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെയും നിലപാടുകളോട് തരൂർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. വെടിനിർത്തലിലെ അമേരിക്കൻ ഇടപെടലിനെയാണ് രാഹുൽ ഗാന്ധിയും കൂട്ടരും ചോദ്യം ചയ്യുന്നത്. എന്നാൽ അങ്ങനെ ഒരു ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സർക്കാർ നിലപാടിനോട് യോജിക്കുകയായിരുന്നു തരൂർ. അദ്ദേഹത്തിന്റെ നിലപാടുകളെ വിമർശിച്ച് ചില കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. സർക്കാരിന്റെ വക്താവായി മാറിയെന്ന വിമർശനം ഓപ്പറേഷൻ സിന്ദൂറിനെ അനുകൂലിച്ചതിന്റെ പേരിൽ തരൂർ നേരിട്ടിരുന്നു.

കേരളത്തിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരകരുടെ ലിസ്റ്റിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം ശശി തരൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തരൂർ കൂടിക്കാഴ്ച നടത്തിയത്. വിദേശരാജ്യങ്ങളുമായി ആശയ വിനിമയം നടത്താൻ ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കാനും അതിന്റെ ചുമതല ഡോ ശശി തരൂരിനു നല്കുമെന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. രണ്ടാംഘട്ട വിദേശ സന്ദർശനത്തിനായി തരൂർ ഇന്ന് ലണ്ടനിലേക്ക് തിരിക്കും.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

6 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

8 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

8 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

9 hours ago

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

14 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

15 hours ago