കൊച്ചി: “ജന്മം കൊണ്ടല്ല കർമം കൊണ്ടാണ് ബ്രാഹ്മണ്യം കൈവരുന്നത്” എന്ന് പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ ഒരു സാമൂഹ്യവിപ്ലവത്തിനു തിരികൊളുത്തിയ സംഘപ്രചാരകൻ മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് 14 ന് തുടക്കമാകും. തന്ത്രവിദ്യാ പീഠത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. ജന്മശതാബ്ദി ആഘോഷവും അനുസ്മരണവും ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിൽ വച്ച് നടക്കും. രാവിലെ പത്തിന് നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം കേരളാ ഗവർണർ രാജേന്ദ്ര ആർലേക്കർ നിർവ്വഹിക്കും.
തന്ത്രവിദ്യാപീഠം മുഖ്യരക്ഷാധികാരി പി ഇ ബി മേനോൻ നിലവിളക്ക് തെളിയിക്കും. ചടങ്ങിൽ ഇക്കൊല്ലത്തെ മാധവീയം പുരസ്കാരം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന് കേരളാ ഗവർണർ രാജേന്ദ്ര ആർലേക്കർ സമ്മാനിക്കും. മാധവ്ജിയുടെ സ്മരണാർത്ഥം തന്ത്രവിദ്യാ പീഠം ഏർപ്പെടുത്തിയിട്ടുള്ളതാണ് മാധവീയം പുരസ്കാരം. തന്ത്രവിദ്യാപീഠം പ്രസിഡന്റ് ആമേട വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരളം പ്രാന്ത കാര്യവാഹക് പി എൻ ഈശ്വരൻ അനുസ്മരണ പ്രഭാഷണം നടത്തും.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ ആദ്യകാല പ്രചാരകനായ മാധവ്ജി ക്ഷേത്ര സംരക്ഷണ സമിതിയുടെയും തന്ത്രവിദ്യാപീഠത്തിന്റെയും സ്ഥാപകനാണ്. 1982ൽ നടന്ന ചരിത്രപ്രസിദ്ധമായ വിശാലഹിന്ദു സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായി മാധവ് ജി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1984ൽ സമിതിയുടെ കോട്ടയം ജില്ലാ ഘടകം മാധവ് ജിയുടെ ക്ഷേത്ര സംബന്ധമായ 9 ലേഖനങ്ങൾ സമാഹരിച്ചു കൊണ്ട് ക്ഷേത്ര ചൈതന്യ രഹസ്യം എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി. സാധാരണക്കാർക്കുപോലും മനസ്സിലാവുന്ന ലളിതമായ ഭാഷയായിരുന്നു അദ്ദേഹത്തിന്റേത്.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…