Cinema

തട്ടത്തിൻ മറയത്തിലെ ഉമ്മച്ചികുട്ടിയുടെ കുഞ്ഞു വിനോദ് ദേ ഇവിടെയുണ്ട്: പുതിയ ചിത്രങ്ങൾ കാണാം

വിനീത് ശ്രീനിവാസൻ_ നിവിൻ പോളി കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രമാണ് ‘തട്ടത്തിൻ മറയത്ത്’. മലയാള സിനിമ പ്രേക്ഷകരിൽ അത്രത്തോളം ഓളം ഉണ്ടാക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. രണ്ട് വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുടെ പ്രണയം പ്രമേയമായി അവതരിപ്പിച്ച ‘തട്ടത്തിൻ മറയത്ത്’(Thattathin Marayath) ബോക്സ് ഓഫീസിലും പണംവാരിയ ചിത്രമാണ്(Cinema). കൂടാതെ നിവിൻ പോളി(Nivin Pauly) എന്ന നടന്റെ താരമൂല്യം ഉയർത്തുന്നതിലും ഈ ചിത്രം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.

ചിത്രത്തിൽ ഉണ്ടായിരുന്ന ഓരോ അഭിനേതാക്കൾക്കും പ്രേക്ഷകർക്ക് ഇന്നും പ്രിയങ്കരരാണ്. ഇപ്പോഴിതാ ചിത്രത്തിൽ നിവിൻ പോളിയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയുടെ പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്. നിവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ആ ബാലതാരം മാസ്റ്റർ ജയസൂര്യയായിരുന്നു. ഉമ്മച്ചിക്കുട്ടികളുടെ മൊഞ്ചൊന്നും പൊയ്പോവൂല, പടച്ചോനെ എനിക്കിവിളെ കെട്ടിച്ചുതരണേ എന്ന തട്ടത്തിൻ മറയത്തിലെ മാസ്റ്റർ ജയസൂര്യയുടെ ഡയലോഗുകൾ ഇന്നും ഹിറ്റാണ്.

കലൂർ കത്രിക്കടവ് സ്വദേശിയാണ് ജയസൂര്യ(Jaya Surya). ലോകധർമിയിൽ നാടകം പഠിക്കുന്നതിനിടയിലാണ് തട്ടത്തിൻ മറയത്തിലേക്ക് ജയസൂര്യ എത്തിച്ചേരുന്നത്. ഒമ്പതുവർഷങ്ങൾക്കൊണ്ട് ഒറ്റക്കാഴ്ചയിൽ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരിക്കുന്നു ഈ ചെറുപ്പക്കാരൻ. നിലവിൽ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ പഠിക്കുകയാണ് ജയസൂര്യ. നാടകത്തിൽ ഏറെ താൽപ്പര്യമുള്ള ജയസൂര്യ തിയേറ്റർ പഠനത്തൊപ്പം ഇംഗ്ലീഷ് സൈക്കോളജിയും പഠിക്കുന്നുണ്ട്. ബൈസൈക്കിൾ തീവ്സ്, നേരം, പത്തേമാരി തുടങ്ങിയ സിനിമകളും പത്തിരുപതോളം പരസ്യങ്ങളിലും ജയസൂര്യ അഭിനയിച്ചിട്ടുണ്ട്.

youtube abonnenten kaufen
admin

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

37 mins ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

41 mins ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

1 hour ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

2 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

2 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

2 hours ago