Categories: KeralaSpirituality

തഴക്കര ശ്രീ സുബ്രഹ്മണ്യ സ്വാമിക്കായി ഒരുങ്ങുന്നൂ..മഹാശ്രീകോവിൽ;പണികൾ പുനരാരംഭിച്ചു | Thazhakkara Temple

പുണ്യപുരാതനമായ തഴക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ ഉത്തരം വെയ്പ് ചടങ്ങോടെ നിർത്തി വച്ച പണികൾ പുനരാരംഭിച്ചു. കോവിഡ് മഹാവ്യാധിയുടെ
പശ്ചാത്തലത്തിലാണ് കഴിഞ്ഞ 11 മാസമായി പണികൾ നിർത്തിവെയ്ക്കാൻ നിർബന്ധിതമായത്.

ഒന്നും രണ്ടും ഘട്ടങ്ങൾക്ക് ശേഷം പൂർത്തീകരണത്തിന്റെതായ മൂന്നാം ഘട്ടത്തിൽ പണി പൂർത്തീകരിച്ച് ദേശദേവനും ദേവസേനാപതിയുമായ ഭഗവാനെ അടുത്ത തൈപ്പൂയത്തിന് മുമ്പായി പുതിയ ശ്രീകോവിലിൽ
പ്രതിഷ്ഠിക്കണമെന്നതാണ് ഭരണ സമിതിയുടെ ആഗ്രഹവും തീരുമാനവും.
ഇതിലേക്ക് എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണവും ഉപദേശനിർദ്ദേശങ്ങളും സർവോപരി സമർപ്പണത്തോടെയുള്ള പ്രാർത്ഥനയും ഉണ്ടാകണം എന്നും ഭരണസമിതി പ്രവർത്തകർ അഭ്യർത്ഥിച്ചു.

ഇപ്പോൾ പണിപ്പുരയിൽ ശ്രീകോവിലിന്റെ പരമപ്രധാനവും, 36 കഴുക്കോലുകൾ സംയോജിപ്പിക്കുന്നതുമായ കൂടത്തിന്റെ പണിയാണ് നടക്കുന്നത്. ഒരു തേക്കിന്റെ ചുവടുഭാഗം ഏകദേശം 4 ക്യൂബിക്കടി തടിയാണ് കൂടം നിർമ്മാണത്തിനാവശ്യം. ശ്രീകോവിലിന്റെ കൂടത്തിന്റെ തടിക്കും നിർമ്മാണ ജോലികൾക്കുമായി ഒന്നര ലക്ഷത്തിലധികം രൂപയാണ്
ചെലവു വരുന്നത്. തഴക്കര കൈലാസത്തിൽ ബി.തങ്കമാണ് കൂടത്തിന്റെ
സമർപ്പണം വഴിപാടായി നടത്തുന്നത്.

ഇന്നലെ കൂടത്തിന്റെ നിർമ്മാണം ഉളികുത്തു ചടങ്ങോടെ ആരംഭിച്ചു. മുഖ്യ ശില്‌പി .ചന്തിരൂർ മോഹനൻ ആചാരിയുടെ മകൻ കർമ്മമോഹനൻ, സുദർശനൻ,ജയപ്രകാശ് എന്നിവരാണ് ഈ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്നലെ രാവിലെ പണിപ്പുരയിൽ നടന്ന ചടങ്ങിൽ തങ്കം ശില്പികൾക്ക് ദക്ഷിണ നൽകുകയുണ്ടായി. 36 കഴുക്കോലുകളുടെയും അവസാനഘട്ട പണികളും ഇതോടൊപ്പം നടക്കുന്നുണ്ട്

Anandhu Ajitha

Share
Published by
Anandhu Ajitha
Tags: renovation

Recent Posts

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

3 hours ago

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

4 hours ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

4 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

6 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

7 hours ago