Friday, December 12, 2025

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 13-ാമത് വേദസപ്താഹം !രണ്ടാം ദിനത്തെ ധന്യമാക്കി സോമയാഗമന്ത്രജപവും ആചാര്യശ്രീയുടെ സോമവിദ്യയും; നാളെ അത്യപൂര്‍വമായ സര്‍വാപൃഷ്ഠാ ഇഷ്ടി

ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 13-ാമത് വേദസപ്താഹത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുറജപത്തില്‍ കൃഷ്ണയജുര്‍വേദത്തിലെ മൂന്നാം കാണ്ഡത്തിലെ സോമയാഗ പരിശിഷ്ടമായി വരുന്ന യാജമാന മന്ത്രങ്ങള്‍, ഉപസ്ഥാനമന്ത്രങ്ങള്‍, ശസ്ത്രം, പ്രതികരം, അതോടൊപ്പം ത്രൈദാവതീയ മന്ത്രങ്ങള്‍, ദേവസുവ മന്ത്രങ്ങള്‍, നാലാം കാണ്ഡത്തിലെ മഹാഗ്‌നിചയനമന്ത്രങ്ങള്‍, അഗ്‌നിസ്തുതികള്‍, ഓഷധീസൂക്തം, ചാതുര്‍മാസ്യമന്ത്രങ്ങള്‍ എന്നിവ പാരായണം ചെയ്തു.

മുറജപത്തോടൊപ്പം മൃഗാരീഷ്ടിയും വിശേഷമായി നടന്നു. ആചാര്യശ്രീയുടെ ഇന്നത്തെ ജ്ഞാനയജ്ഞം സോമവിദ്യയെക്കുറിച്ചായിരുന്നു. മാനസിക സംതൃപ്തിക്കും ആനന്ദത്തിനുമുള്ള വഴികളെക്കുറിച്ച് ആചാര്യശ്രീ രാജേഷ് സംസാരിച്ചു. ലക്ഷ്യവും മാര്‍ഗവും ഒന്നിക്കുമ്പോഴാണ് കര്‍മങ്ങളെ ആസ്വദിച്ച് ചെയ്യാന്‍ സാധിക്കുക. എന്തു ചെയ്യുമ്പോഴും ആസ്വദിച്ച് ചെയ്യുക എന്നതാണ് ആധ്യാത്മികതയുടെ അടിസ്ഥാനം, ആചാര്യശ്രീ പറഞ്ഞു.

നാളെ അത്യപൂര്‍വായി മാത്രം നടക്കാറുള്ള സര്‍വാപൃഷ്ഠാ ഇഷ്ടി വേദസപ്താഹവേദിയില്‍ നടക്കും. ദിഗ്വിജയത്തിനുവേണ്ടി അശ്വമേധയാഗത്തിന്റെ ഭാഗമായി പ്രാചീന കാലത്ത് നടന്നിരുന്ന ഇഷ്ടിയാണിത്. സര്‍വപൃഷ്ഠാ ഇഷ്ടിയില്‍ രഥന്തരസാമം, ബൃഹത്സാമം, വൈരൂപസാമം, വൈരാജസാമം, ശാക്വരസാമം, വൈധേവതസാമം എന്നീ ആറ് പൃഷ്ഠസാമങ്ങളോടൊപ്പം അഗ്‌നി, ഇന്ദ്രന്‍, വിശ്വദേവന്‍, മിത്രാവരുണന്മാര്‍, ബൃഹസ്പതി, സവിതാവ് തുടങ്ങിയ ദേവതകള്‍ക്കുവേണ്ടി ആഹുതി നല്‍കും. ദേശത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിക്കായും വ്യക്തികള്‍ക്ക് സര്‍വമേഖലകളിലുമുള്ള വിജയത്തിനുമായാണ് ഈ ഇഷ്ടി നടത്തുന്നത്. വേദസപ്താഹത്തില്‍ ഏവര്‍ക്കും സൗജന്യമായി പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍വൈശ്വര്യ ഹോമത്തില്‍ സ്വയം ഹോമാഹുതി സമര്‍പ്പിക്കാനും യജ്ഞപ്രസാദമായ, അതിവിശിഷ്ടമായ മുറജപ ഘൃതം സ്വീകരിക്കാനുമുള്ള സൗകര്യവുമുണ്ടായിരിക്കും. കക്കോടി ഒറ്റത്തെങ്ങിലുള്ള വേദമഹാമന്ദിരത്തിലാണ് വേദസപ്താഹം നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2961151, 918879 3181 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Latest Articles