India

ലോകത്തിലെ നാലാമത്തേതും, ഏഷ്യയിലെ ഏറ്റവും വലുതുമായ എയർപോർട്ട്! നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷത്തോടെ സജ്ജമാകും; അഭിമാന പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് യോഗി ആദിത്യനാഥ്

ലഖ്‌നൗ: ജെവാറിൽ നിർമ്മാണത്തിലിരിക്കുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ റൺവേ ഈ വർഷം അവസാനത്തോടെ സജ്ജമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയുടെ അഭിമാന പദ്ധതിയായ നോയിഡ ഇന്റർനാഷണൽ എയർപോർട്ട് പൂർത്തിയായാൽ ലോകത്തിലെ നാലാമത്തേതും, ഏഷ്യയിലെ ഏറ്റവും വലുതുമായ എയർപോർട്ട് എന്ന ബഹുമതി നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് സ്വന്തമാകും. ലഖ്‌നൗവിൽ നിന്ന് വാരാണസിയിലേക്കുള്ള ഫ്ലൈറ്റ് സർവീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജവാറിലെ നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് 2021-ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. 1,334 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന എയർപോർട്ട്, സ്വിസ് കൺസഷനയർ സൂറിച്ച് ഇന്റർനാഷണൽ എയർപോർട്ട് എജിയുടെ അനുബന്ധ സ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡാണ് വികസിപ്പിക്കുന്നത്. അതേസമയം, വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ, ഉത്തർപ്രദേശിലെ മുഴുവൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സാധിക്കുന്നതാണ്.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

പിണറായി വിജയനെന്ന ക്യാപ്റ്റൻ ഈ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ ?

മുസ്ലിം പ്രീണനത്തിനെതിരെ കേരളത്തിലെ സിപിഎമ്മിൽ കൂട്ടക്കലാപത്തിന് സാധ്യത I EDIT OR REAL

10 mins ago

ഏഴാം ഘട്ട വോട്ടെടുപ്പിനിടെ മഹുവ മൊയ്ത്രയുടെ മണ്ഡലത്തിൽ ബിജെപി പ്രവർത്തകനെ വെടിവച്ച് കൊന്ന് തലയറുത്തു ! പിന്നിൽ തൃണമൂൽ പ്രവർത്തകരെന്ന് ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊൽക്കത്ത: ഏഴാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ചാന്ദ്പൂർ ഗ്രാമത്തിൽ ബിജെപി നേതാവ് ഹാഫിസുൽ ഷെയ്ഖിനെ അക്രമി സംഘം…

31 mins ago

ഇന്ത്യൻ ചെസ്സ് താരങ്ങൾക്ക് വീട്ടിലെ ഭക്ഷണമൊരുക്കി നോർവേയിലെ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് ! വിദേശത്ത് നാടിന്റെ രുചികളൊരുക്കുന്ന അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ ചെസ്സ് പ്രതിഭകളെത്തിയപ്പോൾ

സ്റ്റാവഞ്ചർ (നോർവെ): ടൂർണ്ണമെന്റുകൾക്കായി ലോകമെമ്പാടും യാത്ര ചെയ്യുന്ന ചെസ്സ് താരങ്ങൾക്ക് ഭക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. ദിവസങ്ങൾ നീളുന്ന യാത്രകളിൽ…

48 mins ago