Tuesday, December 16, 2025

55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം!കുഴൽക്കിണറിൽ കുടുങ്ങിയഅഞ്ചു വയസുകാരൻ ഇനി നീറുന്ന ഓർമ്മ

ജയ്പുർ ∙ രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരന്റെ ജീവൻ രക്ഷിക്കാനായില്ല. 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം ഒടുവിൽ വിഫലമായി.കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരൻ ആര്യനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബോധാവസ്ഥയിലായ കുട്ടിയെ രാത്രി രക്ഷിച്ച് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്
കുട്ടി മരിച്ചത് .ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് ആര്യൻ വീണത് .

കുട്ടിയെ കണ്ടത് അബോധവസ്ഥയിലായിരിന്നു .. 155 അടി ആഴത്തിലും നാലടി വീതിയിലും തുരങ്കം നിർമിച്ചായിരുന്നു രക്ഷാപ്രവർത്തനം. കളിക്കുന്നതിനിടയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ആര്യൻ അപകടത്തിൽപെട്ടത്. പിന്നാലെ കയർ ഉപയോ​ഗിച്ച് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.കളിക്കുന്നതിനിടെ, മൂടിയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയാണു രക്ഷാദൗത്യം ഏറ്റെടുത്തത് കൂടാതെ സിവിൽ ഡിഫൻസ് ടീമുകളും രക്ഷാപ്രവർത്തനത്തിന് ഉണ്ടായിരിന്നു സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഴൽക്കിണറുമായി ബന്ധിച്ചശേഷം കുട്ടിയെ പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചു. പൈപ്പ് വഴി ഓക്സിജൻ നൽകിയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. 150 അടി വെള്ളമുള്ള കിണറിൽ കാമറ ഇറക്കി നിരീക്ഷണം നടത്താനുള്ള ശ്രമം വിജയകരമായിരുന്നില്ല..

Related Articles

Latest Articles