the-62-year-old-man-opened-his-eyes-just-before-being-placed-in-the-pile
ദില്ലി: ഡോക്ടമാര് മരിച്ചെന്ന് കരുതിയ വയോധികൻ സംസ്കാരത്തിന് തൊട്ടുമുമ്പ് കണ്ണ് തുറന്നു. ദില്ലി നരേലയില് തിക്രി ഖുര്ദ് ഗ്രാമത്തിലെ സതീശ് ഭരദ്വാജ് ആണ് ചിതയില് വയ്ക്കുന്നതിന് തൊട്ടുമുമ്പ് കണ്ണ് തുറന്നത്.
62 കാരനായ സതീശ് ഏറെ നാളുകളായി ക്യാന്സര് ബാധിച്ച് ആശുപത്രിയില് ചികിത്സയില് കഴിയുകയായിരുന്നു. വെന്റിലേറ്ററില് ഗുരുതരാവസ്ഥയില് കഴിയുന്നതിനിടെയാണ് ഇയാള് മരിച്ചുവെന്ന് ഡോക്ടര്മാര് സ്ഥിരീകരിച്ചത്.
ഇതേതുടർന്ന് അന്ത്യകർമ്മങ്ങൾക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അന്ത്യകര്മ്മങ്ങള്ക്കായി തീ കത്തിക്കുന്നതിന് മുമ്പ് മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോഴാണ് മൃതദേഹത്തിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ സതീശ് കണ്ണ് തുറക്കുകയും ശ്വാസം വലിക്കാൻ തുടങ്ങുകയും ചെയ്തു. സതീശിന് ജീവനുണ്ടെന്ന് മനസിലാക്കിയതോടെ ആംബുലന്സ് വിളിച്ച് ആശുപത്രിയിലെത്തിച്ചു.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…