ഭൗമോപരിതലത്തോട് ചേർന്ന് നാവികസേനാ ഹെലികോപ്റ്റർ വായുവിൽ നിർത്തിയിരിക്കുന്നു
വയനാടിനെ കണ്ണീരിലാഴ്ത്തിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൽ ഏറെ നിർണ്ണായകമായ ഇടപെടലാണ് കര,നാവിക സേനകൾ നടത്തിയത്. ദുരന്ത മേഖലയില്‍ നിന്ന് പുറത്ത് കടക്കാന്‍ വഴിയില്ലാതെ എല്ലാം നഷ്‌ടപ്പെട്ടവര്‍ രക്ഷ തേടി വിലപിക്കുന്നതിനിടയില്‍ ആദ്യ ആശ്വാസവുമായി പറന്നിറങ്ങിയത് വ്യോമ സേനയായിരുന്നു.
ഉരുള്‍പൊട്ടി നെടുകേ പിളര്‍ന്നുനിന്ന മുണ്ടക്കൈയില്‍ ലാന്‍ഡ് ചെയ്യാന്‍ രക്ഷ ദൗത്യത്തിന്‍റെ ആദ്യ ദിനം തന്നെ പല തവണ വ്യോമ സേന ശ്രമിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ ലാന്‍ഡിങ് ദുഷ്‌കരമാണെന്ന് മനസിലാക്കിയ സേന പ്രദേശത്ത് വ്യോമ നിരീക്ഷണം നടത്തി ലാന്‍ഡിങ് സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി. പിന്നീട് ഇന്ത്യന്‍ വ്യോമ സേനയുടെ 17 B 5 ഹെലികോപ്റ്റര്‍ ദുരന്തമുഖത്ത് ലാന്‍ഡ് ചെയ്യുന്നതാണ് രാജ്യം കണ്ടത്. അവിടെ രക്ഷ തേടി നില്‍ക്കുകയായിരുന്ന നിരവധി പേരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
പിന്നാലെ സൈന്യം നിർമ്മിച്ച താത്കാലിക പാലത്തിലൂടെ ആയിരത്തോളം ദുരിത ബാധിതർ ജീവിതത്തിലേക്ക് മടങ്ങി വന്നു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ സൈന്യം ശക്തമായ ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. ഇതോടെ മുണ്ടക്കൈയിലേക്കുള്ള രക്ഷാപ്രവർത്തനത്തിന്റെ വേഗത പതിന്മടങ്ങാണ് വർധിച്ചത്. മലയാളിയായ വിങ് കമാണ്ടര്‍ രാഹുല്‍ അടക്കമുള്ള പൈലറ്റുമാര്‍ പറത്തുന്ന രണ്ട് അഡ്വാന്‍സ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും 17 B 5 ഹെലികോപ്റ്ററുകളുമാണ് രക്ഷ പ്രവര്‍ത്തനത്തില്‍ വയനാട്ടില്‍ സജീവമായിട്ടുള്ളത്. ദുരന്തമുഖത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് പുറമെ ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഭക്ഷണപ്പൊതികളും വെള്ളവും വിതരണം ചെയ്യാനും ഇവര്‍ സഹായിക്കുന്നു.
ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത് വയനാട്ടിൽ ദുരന്തമുഖത്ത് ഭൂനിരപ്പിനോട് ചേർന്ന് ലാൻഡ് ചെയ്യാതെ വായുവിൽ തന്നെ നിൽക്കുന്ന നാവികസേനാ ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങളാണ്. റോഡ് മാർഗം എത്തിച്ചേരാനാകാത്ത ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തന ഉപകരണങ്ങളുമായി 12 രക്ഷാ പ്രവർത്തകരെ എത്തിക്കാനായിരുന്നു ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലുള്ള നാവിക സേനയുടെ ഗരുഡ ഹെലികോപ്റ്ററിന്റെ സാഹസികത.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…