Thursday, December 18, 2025

അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ച് യാത്രക്കാരന്റെ സാഹസം ! തീപിടിത്തമുണ്ടായെന്ന തെറ്റിധാരണയിൽ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി സഹയാത്രികർ ! ആറ് പേർക്ക് പരിക്ക്

മൊറാദാബാദ് : യാത്രക്കാരൻ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതോടെ തീപിടിത്തമുണ്ടായെന്ന തെറ്റിധാരണയിൽ ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ സഹയാത്രികർക്ക് പരിക്ക് . ഉത്തർപ്രദേശ് ബിൽപുരിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. ഹൗറ – അമൃത്‌സർ മെയിൽ ട്രെയിനിന്റെ ജനറൽ കോച്ചിലെ സ്ത്രീകളടക്കമുള്ള യാത്രക്കാരാണ് ബിൽപുർ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന് കരുതി പുറത്തേക്ക് ചാടിയത്.

ചാടിയ 12 പേരിൽ 6 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെയിൽവേ പോലീസ് അധികൃതർ അറിയിച്ചു.

യാത്രക്കാരൻ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതോടെ പരിഭ്രാന്തരായവർ അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിൻ പെട്ടെന്ന് നിന്നില്ല . ഇതോടെ ഇവർ പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles