amritnath'
കശ്മീര്‍: മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര പുനരാരംഭിച്ചു. തീര്‍ത്ഥാടകരുടെ പുതിയസംഘം ജമ്മു ബേസ് ക്യാമ്പിൽ നിന്ന് യാത്ര ആരംഭിച്ചു. 4,026 തീര്‍ത്ഥാടനകരാണ് സംഘത്തിലുള്ളത്.
അതേസമയം, പ്രളയത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇനിയും കണ്ടെത്താനുള്ളത് നാല്‍പ്പതോളം പേരെയാണ് . കാലാവസ്ഥ മോശമായതിനാല്‍ യാത്ര പൂര്‍ണമായി റദ്ദാക്കിയതായി നേരത്തെ റിപ്പോർട്ടുകളും വന്നിട്ടുണ്ടായിരുന്നു.
കോവിഡ് കാലത്ത് നിര്‍ത്തിവെച്ച അമര്‍നാഥ് തീര്‍ത്ഥാടന യാത്ര ഈ ജൂണ്‍ 30നാണ് ആരംഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ എട്ടിനുണ്ടായ അപകടം രാജ്യത്തെയാകെ ഞെട്ടിച്ചതാണ്. മേഘ വിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അകപ്പെട്ടതില്‍ ഏറെയും തീര്‍ത്ഥാടകരാണ്.
തീര്‍ത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്‌ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്. മേഘവിസ്‌ഫോടനത്തില്‍ മൂന്ന് ഭക്ഷണശാലകളും 25 ടെന്റുകളും പ്രളയത്തില്‍ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…