Monday, April 29, 2024
spot_img

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു;ഏറ്റവും കൂടുതൽ രോ​ഗികൾ സംസ്ഥാനത്ത്;

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇന്നലത്തേതിനേക്കാള്‍ 0.1% കൂടുതലാണ്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,36,04,394 ആയി. ഇന്നലെ മാത്രം 43 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 5,25,386 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,54,778 സാമ്പിളുകള്‍ പരിശോധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവുമധികം സ്ഥിരീകരിച്ചത് കേരളത്തിലാണ്. സംസ്ഥാനത്ത് 3,310 പേര്‍ക്കാണ് വൈറസ് ബാധ. പശ്ചിമ ബംഗാളില്‍ 2,950 കേസുകളും മഹാരാഷ്ട്രയില്‍ 2,944 കേസുകളും തമിഴ്നാട്ടില്‍ 2,722 കേസുകളും കര്‍ണാടകയില്‍ 1,037 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ പുതിയ കേസുകളില്‍ 68.81% ഉം ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ 17.57% കേസുകളും കേരളത്തിലാണ് സ്ഥിരീകരിച്ചത്.

Related Articles

Latest Articles