ബംഗളുരുവിലെ അതിപുരാതന എച്ച് എ എൽ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികദിനാഘോഷത്തിന് നാളെ(ജൂലായ് 5 ) തുടക്കമാകും . രാവിലെ അഞ്ചു മണി മുതലാണ് ക്ഷേത്രസന്നിധിയിൽ പൂജഹോമാദികൾ നടക്കുന്നത് ഇതിന്റെ ഭാഗമായി ഗണപതി ഹോമം ,അർദ്ധാഭിഷേകം ,ആരതി , പ്രത്യേക ദീപാരാധന എന്നിവ നടക്കും കൂടാതെ കലാമേള, ഭജന‑സംഗീത എന്നിവയും പ്രതിഷ്ഠാ വാർഷികദിനാഘോഷങ്ങളുടെ ഭാഗമായി നടക്കും
പ്രപഞ്ചത്തെയും ആത്മബോധത്തെയും പുരാണഗ്രന്ഥങ്ങളെയും വിഷയമാക്കി രാവിലെ 9 .30ന് വേദ പണ്ഡിതനും നിരവധി ഹൈന്ദവ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ആചാര്യ രാജേഷ്ജിയുടെ വേദ പ്രഭാഷണം നടത്തും . വൈകുന്നേരം 6.30 ന് തെയ്യവും ഉണ്ടാകും , ഏഴാം തീയതി തിങ്കളാഴ്ച രാവിലെ 7 മണിക്ക് കലശപൂജയും നടക്കുമെന്ന് അയ്യപ്പഭജന സംഘം സെക്രട്ടറി ടി .പി രാധാകൃഷ്ണൻ അറിയിച്ചു .

