The attack on Gaza must end immediately; Hamas terrorists threaten to publicly execute Israeli hostages
ടെൽ അവീവ്: ഗാസയിൽ ഇനിയും ആക്രമണം തുടർന്നാൽ ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരെ പരസ്യമായി വധിക്കുമെന്ന ഭീഷണിയുമായി ഹമാസ് ഭീകരവാദികൾ. 30ലേറെ ഇസ്രായേൽ പൗരന്മാരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്. ഇസ്രായേലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ദികളാക്കപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ അവരുടെ കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്ന് ഇസ്രായേൽ സൈനിക അറിയിച്ചു. നിലവിൽ ഗാസയിൽ ഇസ്രായേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും ഉൾപ്പെടെ തടയുമെന്നും ഇസ്രായേൽ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഹമാസ് നടത്തിയ ആക്രമണത്തിൽ ഒൻപത് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ബന്ദികളാക്കി വച്ചിരിക്കുകയാണെന്ന തരത്തിലുള്ള സൂചനകളാണ് ആദ്യം പുറത്ത് വന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവർ കൊല്ലപ്പെട്ടുവെന്ന യുഎസിന്റെ സ്ഥിരീകരണം പുറത്ത് വന്നു. കൂടുതൽ യുഎസ് പൗരന്മാർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നും, കൃത്യമായ കണക്കുകൾ ലഭിച്ചിട്ടില്ലെന്നും യുഎസ് വക്താവ് മാത്യു മില്ലർ പറയുന്നു.
ഹമാസിന്റെ 1300നടുത്ത് കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ഗാസയിൽ കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ഹമാസിന്റെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…