ഇറാനിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നടത്തുന്ന കിറു കൃത്യമായ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങൾ. ജീവൻ നഷ്ടമാകുമെന്ന ഭയത്താൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിക്ക് അഭയം തേടി ബങ്കറില്‍ ഒളിക്കേണ്ടി വന്നു. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർദ്ധിച്ചപ്പോൾ, പല ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായി അവരുടെ സ്ഥലങ്ങൾ മാറ്റിയിരുന്നു. തങ്ങൾ സുരക്ഷിതരാണെന്ന് അവർ കരുതി. എന്നാൽ അവർ സുരക്ഷിതമെന്ന് കരുതിയ സ്ഥലങ്ങളിൽ തന്നെ കൃത്യം ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. ശത്രുരാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങൾ ഇസ്രയേലിന്റെ കൈവശം എങ്ങനെ എത്തിയതെന്നാണ് ലോകരാജ്യങ്ങളെ അമ്പരിപ്പിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ഇസ്രായേൽ ചാരസംഘടനയായ മൊസാദിലെ ഒരു ചാര സുന്ദരി രണ്ട് വർഷം മുമ്പ് രഹസ്യമായി ഇറാനിൽ പ്രവേശിച്ചിരുന്നു. പിന്നീട് അവർ ഷിയ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയും പതിയെ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുമായും അവരുടെ കുടുംബങ്ങളുമായും അടുത്തിടപഴകുകയും ചെയ്തു. കാതറിൻ പെരസ് ഷക്ദം എന്ന ഈ ചാര സുന്ദരിയാണ് ഇറാനെപ്പറ്റിയുള്ള സുപ്രധാന വിവരങ്ങൾ ഇസ്രയേലിന് കൈമാറിയത്.
തന്റെ ആകർഷണീയമായ വ്യക്തിത്വം കൊണ്ടും സമർത്ഥമായ ആസൂത്രണം കൊണ്ടും കാതറിൻ ഇറാന്റെ കർശനമായ സുരക്ഷാ ഏജൻസികളെപ്പോലും കബളിപ്പിച്ചു. തനിക്ക് ഇസ്‌ലാം മതത്തെക്കുറിച്ചറിയാൻ ഏറെ താത്പര്യമുണ്ടെന്ന് അവകാശപ്പെട്ടു കൊണ്ട് ഷിയ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയാണ് ഈ ദൗത്യത്തിന്റെ ഭാഗമായി കാതറിൻ ആദ്യം ചെയ്തത്. ശേഷം ഇറാനിയൻ സർക്കാർ ഉദ്യോഗസ്ഥരുടെ ഭാര്യമാരെ കാണാനും സംസാരിക്കാനും തുടങ്ങി. കാലക്രമേണ, അവൾ അവരുടെ വിശ്വാസം നേടുകയും അവരുടെ വീടുകളിൽ ഒരു സ്ഥിരം അതിഥിയായി മാറുകയും ചെയ്തു. വീടുകളിലെയും സുരക്ഷ വളരെ കർശനമായ സ്ഥലങ്ങളിലെയും സ്വകാര്യ ഇടങ്ങളിൽ പോലും പ്രവേശിക്കാനുള്ള സ്വാതന്ത്ര്യവും സ്വാധീനവും അവൾ നേടിയെടുത്തു. ഇറാനിയൻ ഏജൻസികളുടെ ഫോൺ വിവരങ്ങളും സന്ദർശകരെ പറ്റിയുള്ള വിവരങ്ങളും അവൾ മൊസാദിന് അയച്ചു നൽകി.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർദ്ധിച്ചപ്പോൾ, പല ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായി അവരുടെ സ്ഥലങ്ങൾ മാറ്റിയിരുന്നു. തങ്ങൾ സുരക്ഷിതരാണെന്ന് അവർ കരുതി. എന്നാൽ അവർ സുരക്ഷിതമെന്ന് കരുതിയ സ്ഥലങ്ങളിൽ തന്നെ കൃത്യം ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. ആരോ വിശദമായ ഒരു ഭൂപടം കൈമാറിയതുപോലെ തോന്നി. ഒടുവിൽ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചപ്പോൾ, സത്യം പതുക്കെ പുറത്തുവന്നു. ഉദ്യോഗസ്ഥരോടൊപ്പം എടുത്ത ഫോട്ടോകൾ കാതറിനെ തിരിച്ചറിയാൻ സഹായിച്ചു. പക്ഷേ അപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു.
കാതറിൻ അപ്രത്യക്ഷയായി. ഇറാന്റെ രഹസ്യാന്വേഷണ ഏജൻസി അവളുടെ പോസ്റ്ററുകളും ഫോട്ടോകളും രാജ്യമെമ്പാടും പ്രചരിപ്പിച്ചു. പക്ഷേ അവളുടെ ഒരു അടയാളമോ, ഒരു സൂചനയോ, ശബ്ദമോ ഇല്ല. ചിലർ പറയുന്നത് അവൾ തന്റെ വ്യക്തിത്വം മാറ്റി ഇപ്പോൾ മറ്റൊരു രാജ്യത്താണ് താമസിക്കുന്നു എന്നാണ്.
ഇന്ന്, കാതറിൻ പ്രെസ് ഷക്ദാമിനെ ഇസ്രായേലി ചരിത്രത്തിലെ ഏറ്റവും ധീരയായ ചാരന്മാരിൽ ഒരാളായി കണക്കാക്കുന്നു. അവളുടെ ദൗത്യം ഇറാനെ ഞെട്ടിക്കുകയും ലോകത്തെ അമ്പരപ്പിക്കുകയും ചെയ്തു.

