ബംഗളൂരു : എല്ലാ മതഗ്രന്ഥങ്ങൾക്കും മുകളിലാണ് ഭഗവദ്ഗീതയുടെ സ്ഥാനം എന്ന് പ്രഖ്യാപിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഭഗവദ്ഗീതയും, ബൈബിളുമായി കൂട്ടിക്കുഴയ്‌ക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു. ‘ഭഗവദ്ഗീതയും ബൈബിളും കൂട്ടിക്കുഴയ്‌ക്കരുത്. ഭഗവദ്ഗീത മതഗ്രന്ഥം അല്ല. ഇതിൽ മതവുമായി ബന്ധപ്പെട്ട പരാമർശങ്ങളും ഇല്ല. എങ്ങിനെ പ്രാർത്ഥിക്കണമെന്ന് നിർദ്ദേശിക്കുന്നില്ല. അടിസ്ഥാനപരമായി എല്ലാറ്റിനും മുകളിലാണ് ഭഗവദ്ഗീതയുടെ സ്ഥാനം. കുട്ടികളുടെ ധാർമ്മിക വിദ്യാഭ്യാസത്തിന് വേണ്ടിയാണ് സർക്കാർ ഭഗവദ്ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുനന്നു’- വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
അതേസമയം മംഗളൂരുവിലെ ക്രിസ്ത്യൻ ഹൈസ്‌കൂളിൽ ബൈബിൾ നിർബന്ധമാക്കികൊണ്ട് സ്‌കൂൾ അധികൃതർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതോടെ ഭഗവദ്ഗീത പഠിപ്പിക്കാനുള്ള തീരുമാനം ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്ത് വന്നതോടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. മംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂൾ ആണ് ബൈബിൾ നിർബന്ധമാക്കിയത്. എല്ലാ വിദ്യാർത്ഥികളും സ്‌കൂളിലേക്ക് വരുമ്പോൾ ബൈബിൾ കയ്യിൽ കരുതണമെന്നും അധികൃതർ നിർദ്ദേശിച്ചിരുന്നു.എന്നാൽ സംഭവം വിവാദമായതോടെയാണ് സർക്കാർ സ്‌കൂളിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…