k surendran
ഡൽഹി : കേരളത്തിലെ വിവിധ സർവ്വകലാശാലകളുടെ ചാൻസിലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കം ചെയ്യാനുള്ള ബിൽ ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് കെ. സുരേന്ദ്രൻ . സർക്കാർ തുടർന്ന് വരുന്ന അഴിമതിയും സ്വജനപക്ഷപാതവും ഉറപ്പിക്കാനുള്ള ബില്ലാണിപ്പോൾ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി പിൻവാതിൽ നിയമനങ്ങൾ കൂടുതൽ ശക്തിയായി സംസ്ഥാനത്ത് തുടരുന്നതിനുള്ള ഒരു ശ്രമമാണ് ഈ ബില്ലിലൂടെ കൊണ്ടുവരുന്നത്.ഇത് യുജിസിയുടെ മാനദണ്ഡങ്ങൾക്കും . സുപ്രീംകോടതി അടക്കം നിരവധി നീതിന്യായ കോടതികളുടെ വിവിധ വിധികൾക്കുമെതിരെയുള്ള നിലപാടാണ്. സർവകലാശാലകളുടെ സ്വയംഭരണം പൂർണ്ണമായും തകർക്കുവാനും പാർട്ടിയുടെ ആധിപത്യം ഉറപ്പിക്കുവാനുള്ള ശ്രമമാണ് നിയമസഭ ഉപയോഗിച്ച് സർക്കാർ നടത്തുന്നത്. ഇതുവരെ വൈസ് ചാൻസിലർമാരുടെ കാര്യത്തിലും സർവകലാശാലകളുടെ കാര്യത്തിലും ഗവർണർ എടുത്ത എല്ലാ നടപടികളും കോടതികൾ അംഗീകരിച്ചതാണ്. ഇതിനെ കോടതികൾക്ക് മുന്നിൽ പരാജയപ്പെട്ട സർക്കാർ നിയമസഭയെ ഉപയോഗിച്ചത് കൊണ്ട് അഴിമതിക്കും സ്വജനപക്ഷപാതത്തിനും അനുകൂലമായ കളമൊരുക്കിനേരിടുന്നു . സർവകലാശാലകളിലെ പതിനായിരക്കണക്കിന് കണക്കിനു വിദ്യാർത്ഥികൾ ആശങ്കയിലാണ്. അവരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാൻ മാത്രമേ ഈ നടപടി ഉപകരിക്കുകയുള്ളൂ.നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത ഒരു പാർട്ടി എന്ന നിലയിൽ പുറത്ത് നിന്ന് രാഷ്ട്രീയപരമായി തന്നെ ഇതിനെ നേരിടുമെന്നും നിയമപരമായി ചെയ്യാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു .
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…