The body of a young man who slipped and fell into a waterfall is found
ഇടുക്കി : മുതിരപ്പുഴയാർ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിൽ കാണാതായ ഹൈദ്രബാദ് സ്വദേശി സന്ദീപിന്റെ മൃതദേഹം കണ്ടെത്തി. സന്ദീപ് ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് മൂന്നാര്‍ സന്ദര്‍ശിച്ചത്. ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് സന്ദീപിന് അപകടം സംഭവിച്ചത്. പുഴ മുറിച്ച് കടക്കുന്നതിനിടെ സന്ദീപ് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതിനെ തുടർന്നാണ് വെള്ളച്ചാട്ടത്തില്‍ വീണത്
വിരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും സ്കൂബ ടീമംഗങ്ങൾ നടത്തിയ തെരച്ചിലിനോടുവിലാണ് സന്ദീപിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്ക് ശേഷം സന്ദീപിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി എന്ന് പോലീസ് അറിയിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…