Kerala

1968ൽ നടന്ന സൈനിക വിമാനാപകടത്തിൽ മരിച്ച വീര സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു ; ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്‌കരിക്കും

ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ 1968ൽ നടന്ന സൈനിക വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പാങ്ങോട് മിലിട്ടറി ക്യാമ്പിൽ അന്തിമോപചാരത്തിനായി മാറ്റുന്ന ഭൗതിക ദേഹം ഇന്ന് മോർച്ചറിയിൽ സൂക്ഷിച്ച ശേഷം നാളെ രാവിലെ ജന്മനാടായ ഇലന്തൂരിലെത്തിക്കും. തോമസ് ചെറിയാന്റെ സഹോദരന്റെ മകൻ ഷൈജു കെ.മാത്യുവിന്റെ വീട്ടിലേക്കാണു മൃതദേഹം കൊണ്ടുവരുന്നത്.

12 മണിയോടെ ഒടാലിൽ വീട്ടിൽ നിന്നും ശുശ്രുഷകൾ പൂർത്തീകരിച്ചു വിലാപയാത്രയായി കാരൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിലേക്ക്ക്ക് കൊണ്ട് വരുകയും രണ്ടു മണിയോടെ ദേവാലയത്തിൽ ആരംഭിക്കും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരംശുശ്രുഷ പൂർത്തീകരിക്കും.

102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്നു ലേയിലേക്കു പോയ എഎൻ–12 വിമാനം 1968 ഫെബ്രുവരി ഏഴിനാണു കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതു വരെ കണ്ടെടുത്തിട്ടുള്ളു. തോമസ് ചെറിയാൻ, മൽഖാൻ സിങ്, നാരായൺ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം കണ്ടെടുത്തത്. ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പരേതനായ ഒ.എം.തോമസ് – ഏലിയാമ്മ ദമ്പതികളുടെ 5 മക്കളിൽ രണ്ടാമനായിരുന്ന തോമസ് ചെറിയാന് കാണാതാകുമ്പോൾ 22 വയസ്സായിരുന്നു.

സംസ്‌കാര ശുശ്രൂഷാ ക്രമീകരണങ്ങൾ.

ഒക്ടോബർ 4 വെള്ളിയാഴ്ച-
രാവിലെ 10.30 മണിക്ക് ഭൗതികശരീരം ഇലന്തൂർ ചന്ത ജംഗ്ഷനിൽ നിന്ന് സൈനിക അകമ്പടിയോടെ ഭവനത്തിലേക്ക് കൊണ്ടുപോകും.

12.15 ന് ഭവനത്തിൽ സംസ്കാര ശുശ്രൂഷയുടെ മൂന്നാം ക്രമം അഭി.കുറിയാക്കോസ് മാർ ക്‌ളീമിസ് വലിയ മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ നടത്തപ്പെടും

12.40 ന് ഭവനത്തിൽ നിന്ന് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും.

1 മണി മുതൽ 2 മണി വരെ മൃതശരീരം ദർശിക്കുന്നതിനും അനുശോചനം അറിയിക്കുന്നതിനുമുള്ള അവസരമുണ്ടായിരിക്കുന്നതാണ്.

2 മണിക്ക് പള്ളിയിൽ സമാപന ശുശ്രൂഷ-
ഇടവക മെത്രാപ്പോലീത്താ അഭി.ഡോ.എബ്രഹാം മാർ സെറാഫിമിന്റെ കാർമികത്വത്തിലും നടത്തപ്പെടുന്നതും ഔദ്യോഗിക ബഹുമതികളോടെ ഇടവക പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

പാർക്കിംഗ് ക്രമീകരണങ്ങൾ:—
പള്ളിപ്പടിക്കൽ ആളുകളെ ഇറക്കിയിട്ട് വാഹനങ്ങൾ കാരൂർ സ്കൂളിന് സമീപം ക്രമീകരിച്ചിരിക്കുന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്.
മെത്രാപ്പോലീത്തമാർ.ഗവൺമെന്റ്ഉദ്യോഗസ്ഥർ,മന്ത്രിമാർ,ജില്ലാഭരണകൂടം,മാധ്യമ പ്രവർത്തകർ എന്നിവരുടെ വാഹനങ്ങൾ മാത്രം പള്ളി പരിസരത്ത് പാർക്ക് ചെയ്യുവാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

B4 Admin

Recent Posts

അധർമ്മത്തെ നിർമ്മാർജ്ജനം ചെയ്യാൻ കാർത്തിക സ്തംഭം ഇന്ന് ഉയരും: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് തുടക്കം!

ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…

1 hour ago

മെട്രോ യാത്രയ്ക്കിടെ ടിക്കറ്റ് വാങ്ങാൻ പണമില്ല, പ്രധാനമന്ത്രി മോദി സ്വന്തം കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുത്തു: ഡി.കെ. ശിവകുമാർ

ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…

2 hours ago

വിജയത്തിന്റെ സമ്മർദ്ദത്തിലും ‘സിയാ റാം’ (സീതാറാം) മന്ത്രം! ആര്യവീർ സേവാഗിന്റെ വാക്കുകൾ വൈറൽ

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…

2 hours ago

വിഴിഞ്ഞം തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി ഇനിയും കടമ്പ!

ലോകോത്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി മാറാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി വലിയ വെല്ലുവിളിയാകുന്നു. തുറമുഖത്തിന്റെ പൂർണ്ണ ശേഷി…

3 hours ago

പാകിസ്ഥാനെ വീണ്ടും വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റി സൗദി അറേബ്യ: കോടികളുടെ സഹായത്തിന് പിന്നിൽ സാമ്പത്തിക താൽപര്യമോ, സൈനിക-നയതന്ത്ര നീക്കമോ?

സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…

5 hours ago

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മണ്ണിനെ നശിപ്പിക്കുന്നു: രാസരഹിത പ്രകൃതികൃഷിയിലേക്ക് മാറാൻ കർഷകരോട് പ്രധാനമന്ത്രി

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത നശിപ്പിക്കുകയും പരിസ്ഥിതിക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകർ…

5 hours ago