Sunday, December 14, 2025

തെരുവ് നായ ആക്രമണം;മൃഗജനനനിയന്ത്രണ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകി കേന്ദ്രം

ദില്ലി : വർദ്ധിച്ച് വരുന്ന തെരുവ് നായ ആക്രമണത്തെത്തുടർന്ന് സംസഥാനങ്ങൾക്ക് പുതിയ മൃഗ ജനന നിയന്ത്രണ നിർദ്ദേശങ്ങൾ നൽകി കേന്ദ്രം. നിയമങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾ ശ്രമിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി.പുതിയ വിജ്ഞാപനം അനുസരിച്ച് മൃഗങ്ങളുടെ ജനന നിയന്ത്രണ പരിപാടികൾ, തെരുവ് നായ്ക്കളുടെ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപനങ്ങൾ വഴി നടത്താൻ കഴിയുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

2001 ലെ നിയമങ്ങളാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ മൃഗ ജനന നിയന്ത്രണ നിയമങ്ങളിലെ ചട്ടങ്ങളിൽ കഴിഞ്ഞ മാസം കേന്ദ്രം മാറ്റം വരുത്തിയിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നതാണ് 2023 മാർച്ചിലെ ഈ വിജ്ഞാപനം. ഇത് കാര്യക്ഷമമായി നടപ്പിലാക്കണമെന്ന നിർദ്ദേശമാണ് ഇപ്പോൾ കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

Related Articles

Latest Articles