symbolic image
ദില്ലി : കൊറോണ പ്രതിരോധ പ്രവർത്തനം ചർച്ച ചെയ്യാൻ ഇന്ന് നിർണ്ണായക വെർച്വൽ യോഗം ചേരും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വൈകിട്ട് 3 മണിക്ക് സംസ്ഥാന ആരോഗ്യമന്ത്രിമാരുമായും സെക്രട്ടറിമാരുമായും വെർച്വലായി കൂടിക്കാഴ്ച നടത്തും. യോഗത്തിൽ കൊറോണ വ്യാപനത്തിന്റെ നിലവിലെ കണക്കുകളും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിതി ആയോഗ് മേധാവി പരമേശ്വരൻ അയ്യർ എന്നിവരും മൻസുഖ് മാണ്ഡവ്യയ്‌ക്കും ആരോഗ്യ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥർക്കുമൊപ്പം ആഗോള കൊറോണ വ്യാപനം ചർച്ച ചെയ്തിരുന്നു.
ബിഎഫ്-7 വകഭേദം ആറുമാസം മുന്നേ ഇന്ത്യയിൽ നാലുപേരിൽ സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം വലിയ വർദ്ധന ഉണ്ടാകാതിരുന്നതിനാൽ ആശങ്കപ്പെടാനില്ലെന്നതാണ് പ്രാഥമിക നിഗമനം. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നം വ്യാപിക്കുന്നതിനാൽ മാസ്‌ക് നിർബന്ധമാക്കാനും സാമൂഹ്യ നിയന്ത്രണം വേണമെന്നും തീരുമാനിച്ചിട്ടുണ്ട്
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…