Monday, December 22, 2025

വിശ്വാസ വിഷയത്തില്‍ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യൻ; പ്രതികരണം മിത്ത് വിവാദം നേരിട്ട് പരാമര്‍ശിക്കാതെ

തിരുവനന്തപുരം : വിശ്വാസ വിഷയത്തില്‍ ഒടുവിൽ മൗനം വെടിഞ്ഞ് നിലപാട് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മിത്ത് വിവാദം നേരിട്ട് പരാമര്‍ശിക്കാതെ എൽഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടിയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

“പറയുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണ്. അക്കാര്യത്തില്‍ ജാഗ്രതയുണ്ടാകണം. ജാഗ്രതയോടെ മാത്രമേ പരാമര്‍ശങ്ങള്‍ നടത്താവൂ. വിശ്വാസികള്‍ ധാരാളമുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നു. വിശ്വാസികള്‍ നിരവധി പേര്‍ നമുക്കൊപ്പം തന്നെയുണ്ട്” – മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles