Covid 19

‘കോവിഡും’ കൂടുന്നു; ‘കോവിഡ് നിയന്ത്രണ ഇളവുകളും’ കൂടുന്നു ; ബക്രീദിന്റെ വരവോടെ മാറ്റങ്ങൾ പ്രഖ്യാപിച്ച് കേരള സർക്കാർ ..!

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവുകളോടെ മാറ്റം വരുത്താൻ തീരുമാനിച്ചത്.

ടിപിആർ 15ന് മുകളിലുള്ള ഡി വിഭിഗത്തിലുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച കടകൾ തുറക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ബക്രീദ് പ്രമാണിച്ചാണ് ഈ ഇളവ്. നേരത്തെ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തെ ഇളവുകൾ പ്രഖ്യാപിച്ചതിന് പുറമെയാണ് ഈ ഇളവുകളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

“ഡി വിഭിഗങ്ങളിലുള്ള പ്രദേശങ്ങളിൽ നേരത്തെ കടകൾ തുറക്കുന്നതിന് അനുമതിയില്ല എന്ന നിലയാണ് സ്വീകരിച്ചിരുന്നത്. പക്ഷേ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാൻ ഈ പ്രദേശങ്ങളിൽ അനുമതി നൽകി,” മുഖ്യമന്ത്രി പറഞ്ഞു.

അതേമയം ടിപിആർ 10 ശതമാനത്തിൽ കുറവുള്ള എ, ബി വിഭാാഗങ്ങളിൽ പെടുന്ന പ്രദേശങ്ങളിൽ കൂടുതൽ ഇളവുകളേർപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇലക്ട്രോണിക് ഉപകരണങ്ങൾ വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവ കാറ്റഗറി എ,ബി പ്രദേശങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ തുറക്കാൻ അനുവദിക്കും.

വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശനം അനുവദിക്കും. അത്തരത്തിൽ ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുക ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തവർക്കായിരിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാത്രമല്ല എ,ബി പ്രദേശങ്ങളിൽ മറ്റ് കടകൾ തുറക്കാൻ അനുവദിച്ച പ്രദേശങ്ങളിൽ ബാർബർ, ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഹെയർ സ്റ്റൈലിങ്ങിനായി തുറന്ന് പ്രവർത്തിക്കാം. ജീവനക്കാർ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം.

സംസ്ഥാനത്തെ സീരിയൽ ഷൂട്ടിങ്ങിന് അനുമതി നൽകിയതിന് സമാനമായി എ,ബി പ്രദേശങ്ങളിൽ സിനിമാ ഷൂട്ടിങ്ങിനും അനുമതി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

3 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

3 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

16 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

16 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

19 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

21 hours ago