തിരുവനനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള വിമർശങ്ങൾ തുടരുന്നു. മാസപ്പടി വിവാദത്തിൽ ഏറ്റവും ഒടുവിൽ സിപിഎം തിരുവനന്തപുരം ജില്ല കമ്മറ്റിയാണ് വിമർശനം ഉന്നയിച്ചത്. ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയത്തിന് ഇടയാക്കി. മക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കോടിയേരിയിൽ നിന്നും ഉണ്ടായ പ്രതികരണം പോലും മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായില്ലെന്നും മുഖ്യമന്ത്രി മൗനം പാലിച്ചത് എന്തിനാണെന്നും അംഗങ്ങൾ ചോദിച്ചു.
കോടിയേരിയെപ്പോലെ നിയമത്തിന്റെ വഴിക്ക് പോകും എന്ന് പറഞ്ഞാൽ എന്തായിരുന്നു കുഴപ്പമെന്നും അംഗങ്ങൾ ചോദിച്ചു. അതുപോലെ തന്നെ സ്പീക്കർക്കെതിരെയും ജില്ലാ കമ്മറ്റി രൂക്ഷവിമർശനമുന്നയിച്ചു. എഎൻ ഷംസീറിന്റെ ചില ബന്ധങ്ങൾ കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്തതെന്നാണ് ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നത്. കഴിഞ്ഞ ദിവസം മേയർക്കെതിരെയും വിമർശനമുയർന്നിരുന്നു.

