Tuesday, December 16, 2025

കുട്ടിയെ തലയ്ക്കടിച്ചു, കഴുത്തിന് പിടിച്ച് മാറ്റി; കാറിൽ ചാരിനിന്നതിന് യുവാവ് ക്രൂരമായി മർദ്ദിച്ച കുട്ടിയെ മറ്റൊരാളും ഉപദ്രവിച്ചു;ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതി പിടിയിൽ

തലശേരി : കാറിൽ ചാരിനിന്നതിന് യുവാവ് ക്രൂരമായി മർദ്ദിക്കുന്നതിനു മുൻപ് മറ്റൊരാളും ഉപദ്രവിച്ചിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തലശ്ശേരി പോലീസാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.

മുഹമ്മദ് ഷിഹാദ് എന്നയാളാണ് രാജസ്ഥാനി സ്വദേശിയായ ആറ് വയസുകാരനെ ക്രൂരമായി മർദ്ദിച്ചത്. തലയ്‌ക്ക് അടിക്കുകയും വയറിൽ ചവിട്ടുകയും ചെയ്തിരുന്നു. തന്റെ കാറിൽ ചാരി നിന്നതിനായിരുന്നു യുവാവിന്റെ അതിക്രമം. ഇതിന് പിന്നാലെയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്.

കാറിനുള്ളിലേക്ക് നോക്കി നിൽക്കുകയായിരുന്ന ഗണേശിനെ അതുവഴി വന്നയാൾ തലയ്‌ക്ക് അടിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ കഴുത്തിൽ പിടിച്ച് തള്ളുകയും ചെയ്തു. ഇയാൾ പിടിച്ചു മാറ്റുന്നതും വീഡിയോയിലുണ്ട്. എന്നാൽ കുട്ടി വീണ്ടും വാഹനത്തിന് അടുത്തേക്ക് പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് ഷിഹാദ് കുട്ടിയെ ആക്രമിച്ചത്.

Related Articles

Latest Articles