Saturday, December 13, 2025

ഷൂട്ടിംഗ് കാണാനെത്തിയ കുട്ടിയെക്രൂര ബലാത്സംഗത്തിന് ഇരയാക്കി!സീരിയൽ നടന് 136 വർഷം കഠിന തടവും പിഴയും

കോട്ടയം: ഷൂട്ടിംഗ് കാണാനെത്തിയ ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സീനിമ- സീരിയൽ നടന് 136 വർഷം കഠിന തടവും പിഴയും.ഷൂട്ടിങ്ങിനായി വാടകയ്‌ക്കെടുത്ത വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.കങ്ങഴ സ്വദേശി എം.കെ റെജിയെ (52) ആണ് കോടതി ശിക്ഷിച്ചത്. സിനിമയിലേക്ക് ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്ന ആള് കൂടിയാണ് റെജി. 1,97,500 രൂപ പിഴ നൽകാനും കോടതി നിർദ്ദേശിച്ചു. . പ്രതി നൽകുന്ന പിഴയിൽ നിന്നും 1,75,00 രൂപ കുട്ടിയ്ക്ക് നൽകും
ഈരാറ്റുപേട്ട് ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി റോഷൻ തോമസിന്റേതാണ് വിധി. 2023 മേയ് 31 നാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്

സീരിയിൽ നടിയ്‌ക്കൊപ്പം സിനിമ ഷൂട്ടിംഗ് കാണാൻ എത്തിയ കൊച്ചുമകളെയാണ് റെജി പീഡിപ്പിച്ചത്.സീരിയൽ ചിത്രീകരിക്കുന്നതിനിടെ മഴ പെയ്തു. ഇതോടെ ലൊക്കേഷനിൽ നിന്നും പോയ മുത്തശ്ശിയുടെ അടുത്ത് പോകണമെന്ന് കുട്ടി വാശിപിടിച്ചു. തുടർന്ന് ഇയാൾ മുത്തശ്ശിയുടെ അടുത്തേയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിയെ വാനിൽ കയറ്റി ഈരാട്ടുപേട്ടയിൽ ഷൂട്ടിംഗിനായി വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.ഇവിടെയെത്തിച്ച് കുട്ടിയെ ഇയാൾ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇതോടെ പെൺകുട്ടി അവശയായി. തുടർന്ന് പെൺകുട്ടിയെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായത്.ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് റെജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Latest Articles