Featured

കൈകൂലിക്കാരന്റെ മക്കൾ ആ ദുഷ്‌പ്പേര് കേൾക്കും;പിണറായിയെ പിന്നിൽ നിന്നും കുത്തി ജലീൽ !

ബാഹുബലി സിനിമയിൽ കൂടെ നിന്നിട്ടും കട്ടപ്പയാണ് ബാഹുബലിയെ പിന്നിൽ നിന്നും കുത്തിയത്. കേരള രാഷ്ട്രീയത്തിലേക്ക് നോക്കിയാൽ
ജലീലാണ് പിണറായിയെ പിന്നില്‍ നിന്ന് കുത്തുന്ന കട്ടപ്പ എന്ന് പറയേണ്ടിയിരിക്കുന്നു. എന്നാലും ജലീലെ അധികാര കസേര വരെ തന്ന് കൂടെ നിര്‍ത്തിയ മുഖ്യനിട്ട് ഇങ്ങനെ വെക്കരുതായിരുന്നു. കാരണം മറ്റൊന്നുമല്ല, ജലീല്‍ ഫേസ്ബുക്കിലൊരു പോസ്റ്റിട്ടിരിക്കുകയാണ്. അതിലെ ഒരോ വരിയും മുഖ്യമന്ത്രിയ്ക്കിട്ട് താങ്ങുന്നതും. ഞാന്‍ കഴിഞ്ഞ 17 വര്‍ഷമായി ഞാൻ MLAയാണ്. ഞാന്‍ ആരുടെ കയ്യില്‍ നിന്ന് ഒന്നും വാങ്ങിയിട്ടില്ല. എനിക്കെതിരെ ഒരു തെളിവു നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ ഇനാം നല്‍കും. കൈക്കൂലിക്കാരന്റെ മക്കള്‍ എന്ന ദുഷ്‌പ്പേര് നമ്മുടെ കുട്ടികള്‍ക്ക് ചാര്‍ത്തി നല്‍കാതെ കണ്ണടക്കാന്‍ കഴിയുന്ന പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമാണ് യഥാര്‍ത്ഥ ജീവിത വിജയികള്‍. ജലീലിന്റെ പോസ്റ്റിലെ ചില പ്രസക്ത ഭാഗമാണിത്. ഞാന്‍ കൈക്കൂലിക്കാരനല്ല എന്ന് മൂപ്പര് വെടിപ്പായ് പറഞ്ഞു. പക്ഷെ ഈ പോസ്റ്റിലെ പല കാര്യങ്ങളും നേരെ ചെന്നുതറയ്ക്കുന്നത് മുഖ്യനിട്ടാണെന്നു മാത്രം. മുഖ്യന്‍ നടത്തിയ അഴിമതികള്‍ക തലമുറകളോളം കേല്‍ക്കേണ്ടി വരും. അങ്ങനെ കൂടെ നിന്നിട്ട് മുഖ്യനിട്ട് ഇപ്പോൾ നല്ല പണി കൊടുത്തിരിക്കുകയാണ് കെ.ടി ജലീല്‍ കൊച്ചാപ്പ.

കൊച്ചാപ്പയുടെ ഫേസ്ബുക് പോസ്റ്റ് വായിച്ച് നോക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിൽ നിന്നും നന്നായി കുത്തിയിട്ടുണ്ടെന്നു എല്ലാവർക്കും മനസിലാകും. കാരണം കേരളത്തില്‍ പിണറായിയേക്കാള്‍ വലിയ അഴിമതിക്കാരന്‍ വേറെയില്ല. കമന്ന് വീണാന്‍ കാല്‍പ്പണം നക്കും അതാണ് പിണറായി സ്‌റ്റൈല്‍. പക്ഷെ ജലീൽ കൊച്ചാപ്പയോടും ചില കാര്യങ്ങള്‍ ജനങ്ങൾക്ക് ചോദിക്കാനുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ നേതാക്കന്മാര്‍ പറയുന്ന ഡയലോഗാണ് വില്ലേജ് അസിസ്റ്റന്റ് നടത്തിയ അഴിമതി വില്ലേജ് ഓഫീസര്‍ അറിഞ്ഞില്ലേ എന്നത്. പൊന്നു ജലീലെ….ഇവിടെ ഒരു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് കാണിച്ച് കൂട്ടിയ കാര്യങ്ങള്‍ താന്‍ അറിഞ്ഞിട്ടേയില്ലെന്ന് പറഞ്ഞ് കൈകഴുകിയ ഇരട്ടചങ്കനുന്ദ്. പിന്നെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയല്ല, ജോലിയില്‍ നിന്ന് എന്നന്നേക്കുമായി പുറത്താക്കുകയാണ് വേണ്ടതെന്ന ജലീലിന്റെ തള്ളിനെ പറ്റി പറയാനുള്ളത് ഒന്ന് മാത്രം. ആരാണ് പുറത്താക്കേണ്ടത് ജനങ്ങളാണോ ? അല്ലല്ലോ.. സർക്കാരാണ് അത് ചെയ്യേണ്ടത്. എന്നാൽ എത്ര ഉദ്യോഗസ്ഥരെ സർക്കാർ പുറത്താക്കി എന്നുമുള്ള ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. അഴിമതിക്കാരും പ്രശ്‌നക്കാരുമായവരെ ഉന്നത പോസ്റ്റ് കൊടുത്ത് വാഴിക്കുന്ന ടീംസാണ് വന്നിരുന്ന് സോഷ്യല്‍മീഡിയയില്‍ ഗീര്‍വാണം വിടുന്നത്.

മഹാഭൂരിപക്ഷം ജനങ്ങളും കരുതുന്നത് ജനപ്രതിനിധികള്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കമ്മീഷന്‍ കിട്ടുന്നുണ്ടെന്നാണെന്ന ജലീലിന്റെ തള്ള്. എന്തേ കിട്ടുന്നില്ലേ ജലീലേ. ഈ സര്‍ക്കാരില്‍ കമ്മീഷനടിക്കാത്ത എത്ര മാന്യന്മാരാണ് ഉള്ളത്. അഴിമതിക്കറ പുരളാത്ത എത്ര മന്ത്രിമാരുണ്ട്. ഒന്ന് പോലും ഇല്ലെന്നു നട്ടെല്ല് വളയാതെ ജലീലിനൊന്ന് പറയാമോ. ഒരു മുഖ്യമന്ത്രി ഉള്ളത് അഴിമതിയുടെ ഉസ്താദാണ്. മുഖ്യമന്ത്രി മാത്രമല്ല കുടുംബമടക്കം ആരോപണത്തില്‍ മുങ്ങിക്കിടക്കുന്നു. എന്നിട്ടും ഇതൊക്കെ പറയാന്‍ അപാര തൊലിക്കട്ടി വേണം. ലാവ്‌ലിന്‍ കേസ് ഇപ്പോഴും സുപ്രീംകോടതിയില്‍ കിടക്കുന്നുണ്ട്. കൊണ്ടുവന്ന പദ്ധതികളിലെല്ലാം അഴിമതി. അതിലെല്ലാം കൈയ്യിട്ട് നക്കി. ശരിയാണ് ജലീലെ എത്രയോ പാവപ്പെട്ടവരുടെ വിയര്‍പ്പിന്റെയും രക്തത്തിന്റെയും ഗന്ധമാകും അഴിമതി സമ്പാദ്യത്തിലെ ഓരോ നാണയത്തുട്ടില്‍ നിന്നും പുറത്തുവരിക. അത് തലമുറകളോളം നാറ്റിക്കും. എല്ലാ സഖാക്കളും അതോര്‍ത്താല്‍ നല്ലത്. പിന്നെ ന്യായീകരണത്തിന് വരുമ്പോള്‍ ഇതുപോലെ ബൂമറാങ് പോലെ തിരിച്ചടിക്കും എന്ന് ഓര്‍മ്മ വേണം എന്ന് തന്നെയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…

11 hours ago

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

12 hours ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

13 hours ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

14 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

14 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

15 hours ago