Kerala

“ജനറൽ സെക്രട്ടറി പുറത്തിറക്കിയ സർക്കുലർ എൻഎസ്എസ് നടപ്പിലാക്കും; അക്കാര്യത്തിൽ തർക്കമൊന്നുമില്ല ” – പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

കൊല്ലം : എൻഎസ്എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ സർക്കുലർ എൻഎസ്എസ് നടപ്പിലാക്കുമെന്നും അക്കാര്യത്തിൽ തർക്കമൊന്നുമില്ലെന്നും എംഎൽഎയും എൻഎസ്എസ് ഡയറക്ടർ ബോർ‍ഡ് അംഗവുമായ കെ.ബി.ഗണേഷ് കുമാർ വ്യക്തമാക്കി.സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചു വിശ്വാസ സംരക്ഷണ ദിനം ആചരിക്കണമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ സർക്കുലറിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.

‘‘എൻഎസ്എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ സർക്കുലർ, എൻഎസ്എസ് നടപ്പിലാക്കും, അതിലെന്താണ് തർക്കം. എൻഎസ്എസ് ജനറൽ സെക്രട്ടറി പറയുന്നതാണു കരയോഗങ്ങളും താലൂക്കു യൂണിയനുകളും അനുസരിക്കേണ്ടത്. ജനറൽ സെക്രട്ടറി പറയുന്ന കാര്യങ്ങൾ അനുസരിക്കാന്‍ എൻഎസ്എസ് ഇൻസ്പെക്ടർമാരും സെക്രട്ടറിമാരും കരയോഗം പ്രസിഡന്റുമാരും പ്രതിജ്ഞാബദ്ധമാണ്, അവരത് ചെയ്യും’’–ഗണേഷ് കുമാർ പറഞ്ഞു .

വിവാദ പരാമർശം നടത്തിയ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നാളെ വിശ്വാസ സംരക്ഷണദിനമായി ആചരിക്കുന്നതിനു എല്ലാ താലൂക്കു യൂണിനുകൾക്കും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അയച്ച സർക്കുലറിലൂടെയാണ് എൻഎസ്എസ് നിർദേശം നൽകിയത്. എൻഎസ്‌എസ് പ്രവര്‍ത്തകരും വിശ്വാസികളുമായിട്ടുള്ളവര്‍ രാവിലെതന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തണമെന്നാണു സർക്കുലറിൽ പറയുന്നത്.

Anandhu Ajitha

Recent Posts

കാട്ടുകള്ളന്മാർ പുറത്തു വരും !! ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും; സുപ്രധാന ഉത്തരവ് കൊല്ലം വിജിലൻസ് കോടതിയുടേത്

കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…

5 minutes ago

അജ്ഞാതരുടെ വെടിയേറ്റ ഇന്ത്യ വിരുദ്ധൻ ഉസ്മാൻ ഹാദി മരിച്ചു I BANGLADESH UNREST

ഉസ്‌മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…

27 minutes ago

വി ബി ജി റാം ജി ബിൽ രാജ്യസഭയും പാസാക്കി ! ചടുല നീക്കവുമായി കേന്ദ്രസർക്കാർ ! VB G RAM G BILL

ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത്‌ കേന്ദ്ര സർക്കാർ !…

57 minutes ago

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും ! ഞെട്ടിക്കുന്ന റിപ്പോർട്ട്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…

2 hours ago

രണ്ട് വ്യക്തിത്വങ്ങളുള്ള ഗ്യാലക്സി! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം | VIRGIL GALAXY

പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…

3 hours ago

നിറം മാറ്റി വിസ്മയിപ്പിച്ച് 3I അറ്റ്ലസ് ! അമ്പരന്ന് ശാസ്ത്രലോകം | 3I ATLAS

നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…

3 hours ago