തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ശുചിമുറിയിൽ ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റൻ്റ് സുമംഗലിക്കാണ് പരിക്കേറ്റത്. സെക്രട്ടേറിയറ്റ് അനക്സ് 1-ലെ ഒന്നാം നിലയിലെ ശുചിമുറിയിൽ ഇന്നുച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് ക്ലോസറ്റിന്റെ പകുതി ഭാഗംവെച്ച് തകർന്നുവീണതായി വ്യക്തമാണ്. അതേസമയം, ക്ലോസറ്റ് അധികം പഴക്കം ചെന്നതല്ല എന്നാണ് ഹൗസ് കീപ്പിങ് വിഭാഗം പറയുന്ന
പരിക്കേറ്റ ജീവനക്കാരിയെ ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി നഗരത്തിലെ കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ കാലിൽ ഒമ്പത് സ്റ്റിച്ചുകളുണ്ടെന്നാണ് വിവരം.

