ദില്ലി : ജിഎസ്ടിയിൽ നടപ്പിലാക്കുന്ന സമഗ്രമായ പരിഷ്കാരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21-ാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ പുരോഗതിയെ പിന്തുണയ്ക്കുന്നതിനുള്ള ഇരട്ട വളർച്ചയുടെ മരുന്നാണ് ജിഎസ്ടി പരിഷ്കാരങ്ങളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ദേശീയ പുരസ്കാരങ്ങൾ ലഭിച്ച അദ്ധ്യാപകരുമായി നടത്തിയ സംവാദത്തിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജിഎസ്ടിയിലെ പുതിയ മാറ്റങ്ങൾ ദരിദ്രർ, മധ്യവർഗം, സ്ത്രീകൾ, വിദ്യാർത്ഥികൾ, കർഷകർ, യുവാക്കൾ എന്നിവർക്ക് വലിയ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
‘സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ഒന്നായിരുന്നു ജിഎസ്ടി. വാസ്തവത്തില്‍, ഈ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന് ഇരട്ടി പിന്തുണയും വളര്‍ച്ചയും നല്‍കുന്നു. ഒരു വശത്ത്, രാജ്യത്തെ സാധാരണക്കാര്‍ പണം ലാഭിക്കും, മറുവശത്ത്, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടും. കോണ്‍ഗ്രസ് സര്‍ക്കാര്‍ നമ്മുടെ പ്രതിമാസ ബജറ്റ് എങ്ങനെ വര്‍ധിപ്പിച്ചിരുന്നുവെന്നത് ആര്‍ക്കും മറക്കാന്‍ കഴിയില്ല. കുട്ടികള്‍ക്കുള്ള മിഠായിക്കുപോലും അവര്‍ 21 ശതമാനം നികുതി ചുമത്തിയിരുന്നു. മോദിയാണ് ഇത് ചെയ്തിരുന്നതെങ്കില്‍ അവര്‍ എന്തൊക്കെ പ്രതിഷേധം നടത്തും? ഇപ്പോൾ . ജിഎസ്ടിയില്‍ വന്ന കുറവ് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കും. തൊഴിലും നിക്ഷേപവും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിഷ്‌കാരങ്ങള്‍ക്കുശേഷം പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടും”- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു

