India

നടുറോഡിൽ സ്കൂട്ടറിൽ കമിതാക്കളുടെ പ്രണയലീല;ചോദ്യം ചെയ്ത ജിം ട്രെയ്‌നറായ യുവാവ് മർദനമേറ്റു മരിച്ചു

സാഹിബാബാദ് : സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളുടെ പ്രവർത്തി ചോദ്യം ചെയ്ത യുവാവ് കോളജ് വിദ്യാർത്ഥികളുടെ മർദ്ദനമേറ്റു മരിച്ചു. ഉത്തർപ്രദേശിലെ സാഹിബാബാദിൽ എൽആർ കോളജിനു സമീപം ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. ഇവിടുത്തെ പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരനും ജിം ട്രെയ്നറുമായ വിരാട് മിശ്ര എന്ന ഇരുപത്തേഴുകാരനാണ് മരിച്ചത്.മർദനമേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന വിരാട് പിന്നീട് മരണത്തിനു കീഴടങ്ങി.
ദൃക്സാക്ഷിയായ ബണ്ടി കുമാറിന്റെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

മനീഷ് കുമാർ എന്നയാൾ സ്കൂട്ടർ ഓടിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന യുവതിയെ ചുംബിക്കുന്നത് കണ്ട വിരാട് മിശ്ര അവരെ തടയുകയും. ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ഇത്തരം പ്രവൃത്തികൾ അനുവദിക്കാനാകില്ലെന്നും, മറ്റെവിടെയങ്കിലും പോകാനും ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ കുപിതനായ മനീഷ് കുമാർ, ഉടൻതന്നെ അയാളുടെ സുഹൃത്തുക്കളായ വിദ്യാർത്ഥികളെ വിളിച്ചുവരുത്തുകയും അവരെല്ലാം ചേർന്ന് വടിയും ഇഷ്ടികയും ഉപയോഗിച്ച് വിരാടിനെ മർദ്ദിച്ചവശനാക്കിയ ശേഷം രക്ഷപ്പെടുകയുമായിരുന്നു. സംഘം പോയതിനു പിന്നാലെ വിരാടിനെ ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ ദില്ലിയിലെ ആശുപത്രിയിലേക്കു മാറ്റി. രാത്രിയോടെ വിരാട് മരിച്ചു.

സംഭവത്തിൽ മനീഷ് കുമാറിനും ഇയാളുടെ സുഹൃത്തുക്കളായ മനീഷ് യാദവ്, ഗൗരവ് കസാന, ആകാശ് കുമാർ, പങ്കജ് സിങ്, വിപുൽ കുമാർ എന്നിവര്‍ക്കെതിരെയും വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇനി ഇവർക്കെതിരെ കൊലക്കുറ്റവും ചുമത്തുമെന്ന് സാഹിബാബാദ് പൊലീസ് വ്യക്തമാക്കി.

Anandhu Ajitha

Recent Posts

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല! മാത്യു കുഴൽനാടന്റെ ഹർജി തള്ളി കോടതി

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ്…

22 mins ago

ജാർഖണ്ഡിൽ വൻ ഇഡി റെയ്ഡ്; മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിൽ നിന്ന് 25 കോടി കണ്ടെത്തി

റാഞ്ചി: ജാർഖണ്ഡിൽ വൻ ഇഡി റെയ്ഡ്. മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിലെ പരിശോധനയിൽ നിന്നും 25 കോടി രൂപ…

26 mins ago

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്താനായില്ല; കിടന്നും പന്തല്‍ കെട്ടിയും പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകള്‍ ഇന്നും നടത്താനായില്ല. സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങിയത്.…

1 hour ago

ബഹിരാകാശത്തേക്ക് മൂന്നാം ദൗത്യം! വീട്ടിലേക്ക് മടങ്ങുന്നതുപോലെയെന്ന് സുനിത വില്യംസ്; പുതിയ ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം നാളെ

ദില്ലി: ഇന്ത്യൻ വംശജയായ സുനിത എൽ വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം നാളെ. ഇത്തവണ പുതിയ ബഹിരാകാശ വാഹനമായ ബോയിങ്…

1 hour ago

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടം നാളെ; 12 സംസ്ഥാനങ്ങളിൽ നിന്നുള്ള 94 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നാളെയാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നാടക്കുക.…

2 hours ago

ബ്രിട്ടന്റെ അധിനിവേശത്തിനെതിരെ നാടിന്റെ സമരത്തിന് തിരികൊളുത്തിയ വിപ്ലവകാരി; സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരൻ; ഇന്ന് വേലുത്തമ്പി ദളവയുടെ ജന്മദിനം

കേരള ചരിത്രത്തിൽ എന്നും പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്ന വ്യക്തിത്വമായിരുന്നു വേലുത്തമ്പി ദളവ. പ്രധാനമന്ത്രിക്ക് തത്തുല്യമായ പദവിയായിരുന്നു ദളവ. ആ സ്ഥാനത്തേക്ക് ചുരുങ്ങിയ…

2 hours ago