പ്രതീകാത്മക ചിത്രം
കൊച്ചി : കോതമംഗലത്ത് ആറുവയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കളമശേരി മെഡിക്കല്‍ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. യുപി സ്വദേശിനിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. സംഭവത്തിൽ പിതാവ് അജാസ് ഖാനെയും വളർത്തമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുണ്ട്. ഒരു കൈക്കുഞ്ഞും ആറുവയസുകാരിയായ മകളും. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നും കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുമായിരുന്നു മാതാപിതാക്കൾ പറഞ്ഞിരുന്നത്. ഇന്നലെ രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അച്ഛനും അമ്മയും ഒരു മുറിയിലും. കൈക്കുഞ്ഞും ആറു വയസുകാരിയും മറ്റൊരു മുറിയിലുമായിരുന്നുവെന്നാണ് മാതാപിതാക്കള്‍ നേരത്തെ നല്‍കിയ മൊഴിയെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തു വരികയാണ്
ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…
ദില്ലിയിലെ പശ്ചിമ മേഖലയിലുള്ള തിലക് നഗറിലെ ഷാഹ്പുര ഗുരുദ്വാരയിൽ സിഖ് മതവിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ചതായി…
ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്ഥാനെ 2–1ന് പരാജയപ്പെടുത്തി ഭാരതം കിരീടം നിലനിർത്തി. ഇതോടെ പത്താം…
മേഘാലയയിലെ ഭാരത്–ബംഗ്ലാദേശ് അതിർത്തിയിൽ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി)…
സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ആസാം ഖാന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ…
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരവിരുദ്ധ വേട്ട ശക്തമാക്കിയ സുരക്ഷാ സേന, ലഷ്കർ-ഇ-തൊയ്ബ കമാൻഡറായ ലത്തീഫ് ഭട്ടിനെ ഒരു മസ്ജിദിനുള്ളിൽ…