കൊല്ലത്ത് കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചത് കൊലപാതകമെന്നു പൊലീസ്. സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിതയാണ് പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ ഏറ്റെടുത്ത അനിമോനും പോലീസിന്റെ കസ്റ്റഡിയിലാണ്. കൊല്ലം ആശ്രാമം മൈതാനത്തിനു തൊട്ടടുത്ത ഇടവഴിയിൽ അനിമോൻ വാടകയ്‌ക്കെടുത്ത കാർ പാപ്പച്ചൻ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്.
ബിഎസ്എൻഎൽ റിട്ട. ഡിവിഷനൽ എൻജിനീയറായ സി.പാപ്പച്ചൻ മേയ് 26നാണ് മരിച്ചത്. കേസിലെ പ്രതിയും സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിത 40 ലക്ഷം രൂപ തട്ടിയെടുത്തതു പാപ്പച്ചൻ ചോദ്യം ചെയ്തിരുന്നു. 76 ലക്ഷം രൂപയാണ് പാപ്പച്ചന്റെ ബാങ്ക് അക്കൗണ്ടിൽ സ്ഥിരനിക്ഷേപമായി ഉണ്ടായിരുന്നത്. ഇതിൽ 40 ലക്ഷം രൂപ സരിത വകമാറ്റി ചെലവഴിച്ചത് പാപ്പച്ചൻ അറിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. അങ്ങനെ പ്രശ്നപരിഹാരത്തിനെന്ന പേരിൽ പാപ്പച്ചനെ വിളിച്ചുവരുത്തുകയും കാറിടിപ്പിച്ചു കൊല്ലുകയുമായിരുന്നു.
സരിതയും മറ്റൊരു ബാങ്ക് ഉദ്യോഗസ്ഥനായ അനൂപും ചേർന്നാണ് അനിമോൻ എന്നയാൾക്ക് 15 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയത്. പാപ്പച്ചന്റെ മരണം റോഡ് അപകടമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴാണു ഞെട്ടിക്കുന്ന വസ്തുതകൾ മറനീക്കി പുറത്തുവന്നത്. വിരമിക്കൽ ആനുകൂല്യമായി കിട്ടിയ പണം പാപ്പച്ചൻ സ്വകാര്യ ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇട്ടിരുന്നു. എന്നാൽ പാപ്പച്ചൻ കുടുംബവുമായി അത്ര നല്ല ബന്ധത്തിലല്ലെന്ന് മാനേജർ അടക്കമുള്ളവർക്ക് അറിയാമായിരുന്നു. അതിനാൽ പാപ്പച്ചൻ മരിച്ചാൽ തുക ചോദിച്ച് ആരും വരില്ലെന്ന് മനസ്സിലാക്കിയാണു സരിത പദ്ധതികൾ ആസൂത്രണം ചെയ്തത്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…