Kerala

നന്ദി….! നാടിന് നൽകിയത് മഹത്തായ സേവനം ; വയനാട് ദൗത്യം പൂർത്തിയായി സൈന്യം മടങ്ങുന്നു ; വികാരനിർഭരമായ യാത്രയയപ്പ് നൽകി നാട്ടുകാരും അധികൃതരും

വയനാട് ദൗത്യം പൂർത്തിയായി സൈന്യം മടങ്ങുന്നു. ദുരന്തഭൂമിയിൽ പത്തുനാൾ നീണ്ടു നിന്ന രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് ഭാഗിക സൈനിക മടക്കം. സെെന്യത്തിന്റെ 500 അംഗസംഘമാണ് ഇപ്പോൾ മടങ്ങുന്നത്. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈനിക അംഗങ്ങൾക്ക് സർക്കാർ ആദരവ് നൽകി യാത്രയയച്ചു.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണ് ഇപ്പോൾ മടങ്ങുന്നത്. എന്നാൽ താൽക്കാലികമായി നിർമ്മിച്ച ബെയ്ലി പാലത്തിന്റെ മെയ്‌ന്റനൻസ് ടീം പ്രദേശത്ത് തുടരും. കൂടാതെ, ഹെലികോപ്റ്റ‌ർ തെരച്ചിൽ ടീമും അടുത്ത നിർദേശം വരുന്നത് വരെ ഇവിടെ തുടരുന്നതാണ്. രക്ഷാപ്രവർത്തനം പൂർണ്ണമായും എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, അഗ്നിശമന സേന, പൊലീസ് എന്നീ സേനങ്ങൾക്ക് കെെമാറുമെന്നും സെെന്യം അറിയിച്ചു. ദുരന്തഭൂമിയിൽ ജനങ്ങൾ നൽകിയ സേവനത്തിന് സൈന്യം നന്ദി പറഞ്ഞു. അതേസമയം, സൈന്യത്തിന്റെ സേവനത്തിന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും നന്ദി അറിയിച്ചു.

ചൂരൽമല, മുണ്ടക്കെെ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ നടന്ന ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും എൻഡിആർഎഫും വിവിധ സേനാ വിഭാഗങ്ങളും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. ജൂലായ് 30ന് ഉച്ചയ്ക്കാണ് ഇന്ത്യൻ കരസേന ദുരന്തഭൂമിയിലെത്തുന്നത്. നിരവധി പേരെയാണ് സെെന്യം ഇതുവരെ രക്ഷിച്ചത്.

B4 Admin

Recent Posts

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

32 minutes ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

1 hour ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

2 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

15 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

15 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

16 hours ago