The death patch of buses with doors open; Motor vehicle department ready for strict action
പാലക്കാട്: വാതിൽ തുറന്നിട്ട് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി എടുക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവർമാരുടെ ലൈസൻസ് സ്പെൻഡ് ചെയ്യുന്നതടക്കം നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ബസുകൾ തമ്മിലെ മത്സരപ്പാച്ചിലിനിടയിൽ യാത്രക്കാരെ കിട്ടാനുള്ള എളുപ്പവഴി എന്ന നിലയിലാണ് വാതിലുകൾ തുറന്നിട്ട് യാത്ര നടത്തുന്നത്.
യാത്രക്കാരെ വേഗം ഇറക്കാനുള്ള സൂത്രപ്പണിയുമാണിത്. ഡോർ തുറന്നിട്ട് കുതിച്ചുപായുന്ന ബസുകൾ പെട്ടെന്ന് ബ്രേക്ക് പിടിച്ചാൽ, യാത്രക്കാർ തെറിച്ച് വീഴാനുള്ള സാധ്യതയുണ്ട്. സമാന അപകടം ജില്ലയിൽ പലയിടത്ത് പതിവായി റിപ്പോർട്ട് ചെയ്തതോടെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സമെന്റ് കർശന നടപടിക്ക് ഒരുങ്ങുന്നത്.
സ്റ്റോപ്പ് എത്തിയാൽ വാഹനം നിർത്തിയതിന് ശേഷമാണ് ഡോർ തുറക്കേണ്ടതെന്ന നിർദ്ദേശം നിലവിലുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇത് പാലിക്കാറില്ല. യാത്രക്കാർ കയറിക്കഴിഞ്ഞാൽ ഡോർ അടച്ചതിന് ശേഷം മാത്രം വാഹനം എടുക്കണം. സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലയിൽ ഉടനീളം പരിശോധന കർശനമാക്കാനാണ് തീരുമാനം.
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…