കോംഗോയിൽ എംപോക്‌സ് മരണസംഖ്യ വർധിക്കുന്നു. വളരെ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ 16,700 കേസുകളും 570ഓളം മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയിൽ നിന്നും ജപ്പാനിൽ നിന്നും കോംഗോയിലേക്ക് എംപോക്‌സിനെ പ്രതിരോധിക്കാനുള്ള വാക്‌സിനുകൾ എത്രയും വേഗം എത്തിക്കുന്നതിനുള്ള ശ്രമം നടക്കുകയാണെന്ന് ആരോഗ്യമന്ത്രി സാമുവൽ റോജർ കാംബ വ്യക്തമാക്കി.
ആഗോള അടിയന്തരാവസ്ഥയാണിതെന്നും വാക്‌സിനേഷൻ പരിപാടികൾ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും കാംബ പറഞ്ഞു. ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നിവിടങ്ങളിൽ ജൂലൈ മുതൽ എംപോക്‌സ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കയ്‌ക്ക് പുറത്ത് സ്വീഡനിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം, കോംഗോയിലേക്ക് 50,000 ഡോസ് വാക്‌സിനുകൾ നൽകാമെന്നാണ് അമേരിക്കയുടെ വാഗ്ദാനം. കൂടാതെ, കുട്ടികൾക്ക് വേണ്ടി മാത്രമുള്ള 35 ലക്ഷം ഡോസുകൾ നൽകാമെന്ന് ജപ്പാനും അറിയിച്ചിട്ടുണ്ട്. പല ആഫ്രിക്കൻ രാജ്യങ്ങളിലും എംപോക്‌സ് കേസുകൾ വർദ്ധിക്കുന്നതിൽ ലോകാരോഗ്യ സംഘടനയും ആശങ്ക അറിയിച്ചിട്ടുണ്ട്. അതിർത്തി കടന്ന് ലോകാരാജ്യങ്ങൾ തമ്മിൽ സഹകരണം ഉണ്ടാകണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. തീവ്രവ്യാപന ശേഷിയുള്ള ക്ലേഡ് Ib എന്ന ഗുരുതര വകഭേദമാണ് ആഫ്രിക്കയിൽ കൂടുതൽ പേരിൽ കണ്ടെത്തിയത്.
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…