നിതീഷ് കുമാറും ലാലു പ്രസാദ് യാദവും
പാറ്റ്‌ന : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച I.N.D.I.A മുന്നണിയിൽ സീറ്റു വിഭജനം കീറാമുട്ടിയാകുന്നു. ബിഹാറിലെ I.N.D.I.A മുന്നണി സീറ്റു വിഭജനം സംബന്ധിച്ചു മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവും ചർച്ച നടത്തി. നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
ബിഹാറിലെ 40 സീറ്റിൽ ജെഡിയു – ആർജെഡി കക്ഷികൾ 15 സീറ്റുകളിൽ വീതവും കോൺഗ്രസും ഇടതു കക്ഷികളും ചേർന്നു 10 സീറ്റുകളിലും മൽസരിക്കണമെന്ന ആർജെഡി – ജെഡിയു കക്ഷികൾ ധാരണയ്ക്ക് വിരുദ്ധമായി ബിഹാറിൽ 10 സീറ്റിൽ മൽസരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചത് സഖ്യകക്ഷികൾക്ക് മൊത്തത്തിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം 10 സീറ്റിൽ മൽസരിക്കുമെന്നു പ്രഖ്യാപിച്ചതോടെ സഖ്യത്തിലുള്ള ഇടതുകക്ഷികളുടെ സീറ്റിന്റെ കാര്യത്തിൽ അനിശ്ചിതത്വമായി.
നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയും ലാലു യാദവിനെ സന്ദർശിച്ചു സീറ്റു വിഭജനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇടതു കക്ഷികളിൽ സിപിഎം, സിപിഐ കക്ഷികൾക്കു പുറമേ സിപിഐ (എംഎൽ)യും സഖ്യത്തിലുണ്ട്. സീറ്റു വിഭജനത്തിൽ വിട്ടുവീഴ്ച ചെയ്യാനായി കോൺഗ്രസ് നേതൃത്വത്തോട് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ആവശ്യപ്പെടും എന്നാണ് ലഭിക്കുന്ന വിവരം
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…