Kerala

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മർദ്ദം കാരണം; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി വി. മുരളീധരൻ എംഎൽഎ

തിരുവനന്തപുരം: പുതിയ സർക്കാർ അധികാരത്തിലേറി മൂന്ന് ദിവസമായിട്ടും വകുപ്പ് വിഭജനം പൂർത്തിയാക്കാൻ കഴിയാത്തത് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ കടുത്ത സമ്മർദ്ദത്തിന് കോൺഗ്രസ്‌ വഴങ്ങിയതുകൊണ്ടാണെന്ന് ബിജെപി നേതാവും എംഎൽഎയുമായ വി. മുരളീധരൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വി.ഡി. സതീശൻ സർക്കാരിനെതിരെ അദ്ദേഹം കടുത്ത രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചത്.

സാധാരണയായി ആഭ്യന്തര മന്ത്രിക്ക് ലഭിക്കാറുള്ള രണ്ടാം സ്ഥാനം വി.ഡി. സതീശൻ സർക്കാർ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നൽകിയിരിക്കുകയാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. കോൺഗ്രസിലെ മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയത് എന്ത് സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. വന്ദേമാതരത്തെ അപമാനിക്കുന്ന സിപിഐഎം നിലപാട് അംഗീകരിക്കാനാവില്ലെന്നും, പണ്ട് ബ്രിട്ടീഷുകാരാണ് വന്ദേമാതരത്തെ എതിർത്തതെങ്കിൽ ഇന്ന് ആ ജോലി സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടുകളിലെ ഇരട്ടത്താപ്പും വാർത്താ സമ്മേളനത്തിൽ മുരളീധരൻ ചോദ്യം ചെയ്തു. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ വി.ഡി. സതീശൻ സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ ആദ്യം പോയത് ബിഷപ്പ് ഹൗസിലേക്കാണ്. ജമാഅത്തെ ഇസ്ലാമിയുടെ അമീറിനെ കാണാനും സതീശന് മടിയുണ്ടായിരുന്നില്ല. സതീശന്റെ “തിണ്ണ നിരങ്ങൽ” പ്രയോഗം എസ്എൻഡിപിയെയും എൻഎസ്എസ്സിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ഭൂരിപക്ഷ സമുദായ നേതാക്കളോടുള്ള ശത്രുതാ മനോഭാവം അവസാനിപ്പിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ശബരിമലയിലെ നാമജപ പ്രതിഷേധത്തിൽ പങ്കെടുത്ത ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലാത്തതിനെ അദ്ദേഹം വിമർശിച്ചു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ബിജെപി ഉറച്ചുനിൽക്കുകയാണ്. കെ-റെയിൽ (സിൽവർലൈൻ) പദ്ധതി ഉപേക്ഷിക്കാനുള്ള പുതിയ സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും, എന്നാൽ ഇതിന്റെ പേരിൽ ജനങ്ങൾക്കെതിരെ എടുത്ത കേസുകൾ കൂടി പൂർണ്ണമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ഭാരതീയ ജനതാ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇന്ന് വളരെ അഭിമാനകരമായ ദിവസമാണെന്ന് മുരളീധരൻ വ്യക്തമാക്കി. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി എൻഡിഎയുടെ മൂന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സഭാംഗങ്ങളായി ചുമതലയേറ്റിരിക്കുകയാണ്. ഈ ചരിത്ര വിജയത്തിന് വഴിയൊരുക്കിയ കേരളത്തിലെ ജനങ്ങളോട് നന്ദി പറയുന്നതായും, പ്രധാനമന്ത്രി നരേന്ദ്ര മോദിജി വിഭാവനം ചെയ്യുന്ന ‘വികസിത ഭാരതം’ എന്ന സ്വപ്നത്തിലേക്ക് കേരളത്തെ നയിക്കാൻ ഈ അവസരം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശബ്ദമായി ബിജെപി സഭയ്ക്കകത്ത് പ്രവർത്തിക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

B4 Admin

Recent Posts

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

8 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

9 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

10 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

10 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

24 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

1 day ago