ആന്ധ്രപ്രദേശിൽ നിന്നും തമിഴ്‌നാട് അതിർത്തി വഴി കടത്തിക്കൊണ്ട് വന്ന നൂറ് കിലോയോളം വരുന്ന കഞ്ചാവ് കണ്ണേറ്റുമുക്കിൽ പിടികൂടിയപ്പോൾ
തിരുവനന്തപുരം : ആന്ധ്രപ്രദേശിൽ നിന്നും തമിഴ്‌നാട് അതിർത്തി വഴി കടത്തിക്കൊണ്ട് വന്ന നൂറ് കിലോയോളം വരുന്ന കഞ്ചാവുമായി കണ്ണേറ്റുമുക്കിൽ പിടിയിലായതോടെ പ്രതികളിലൊരാളായ മുൻ എസ് എഫ് ഐ നേതാവ് കുറ്റം നിഷേധിക്കൽ നാടകം. താൻ ജഗതിയിൽ വാടകയ്ക്ക് താമസിക്കുന്നയാളാണെന്നും മുൻ എസ്എഫ്‌ഐ നേതാവായിരുന്നുവെന്നും കടയിൽ അരി വാങ്ങാൻ വന്നതാണെന്നുമാണ് ഇയാൾ വിളിച്ച് കൂവിയത്. നാട്ടുകാരോടും ഉദ്യോഗസ്ഥരോടും ഇതാവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന അഖിലിനോട് ഒടുവിൽ പറയാനുള്ളത് മുഴുവൻ കേൾക്കാമെന്നും തത്കാലം മിണ്ടാതിരിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
2019 ൽ വഞ്ചിയൂർ സംസ്‌കൃത സെന്ററിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നുവെന്നും നെയ്യാറ്റിൻകര സ്വദേശിയായ താൻ ജഗതിയിൽ വാടകയ്ക്ക് താമസിക്കുകയാണെന്നും സ്ഥിരമായി വരുന്ന കടയിൽ രാവിലെ അരി വാങ്ങാൻ വന്നതാണെന്നും പിടിയിലായ പ്രതികളെ തനിക്ക് അറിയില്ലെന്നുമാണ് അഖിൽ പറയുന്നത്.
തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ വെച്ച് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. അഖിലടക്കം നാല് പേരാണ് പിടിയിലായത്. ഇവരിൽ മൂന്ന് പേരെ എക്‌സൈസ് പിടികൂടിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഒരുവനെ നാട്ടുകാർ പിടികൂടി എക്‌സൈസിലേൽപ്പിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സ്ത്രീയും കുട്ടികളും മറ്റൊരു വാഹനത്തിൽ കടന്നു കളഞ്ഞു എന്നാണ് വിവരം.
കരുമടം സ്വദേശി രതീഷ്, വിഷ്ണു, അഖിൽ, തിരുവല്ലം മേനിലം സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽ രണ്ടുപേർ കഞ്ചാവ് വാങ്ങാനെത്തിയവരാണെന്നാണ് വിവരം. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
കുടുംബമായി കേരളത്തിലെ വിവിധഭാഗങ്ങളിൽ യാത്ര പോകാനെന്ന് പറഞ്ഞാണ് പ്രതികൾ ഇന്നോവ കാർ വാടകയ്ക്കെടുത്തത്. കഴിഞ്ഞദിവസം വാഹന ഉടമ ജി.പി.എസ്. പരിശോധിച്ചപ്പോൾ കാർ ആന്ധ്രയിലാണെന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചതായും കണ്ടെത്തി.
ജിപിഎസ് സ്ഥാപിച്ച വാഹനം യാത്ര ചെയ്ത ദൂരവും സ്ഥലവുമെല്ലാമാണ് വാഹന ഉടമയിൽ സംശയം ഉണ്ടാക്കി. 1300 കിലോമീറ്റർ സഞ്ചരിച്ചതും ജിപിഎസിൽ ആന്ധ്രയിലെ കഞ്ചാവ് കേന്ദ്രങ്ങളടക്കമുള്ള ഇടങ്ങളുടെ ലൊക്കേഷൻ കാണിച്ചതും സംശയമുണ്ടാക്കിഇതോടെയാണ് ഇദ്ദേഹം ആന്ധ്രയിലേക്ക് പോയ വാഹനത്തെ കുറിച്ച് എക്‌സൈസ് സംഘത്തെ അറിയിച്ചു. വാഹനം പിന്തുടർന്ന എക്‌സൈസ് സംഘം കണ്ണേറ്റുമുക്കിൽ വെച്ച് ഇവരെ പിടികൂടി. വാഹനം കൈമാറുന്നതിനിടെയാണ് സംഘം പിടിയിലായതെന്നാണ് വിവരം. കഞ്ചാവ് സ്ഥലത്ത് വെച്ച് തന്നെ അളന്നുതൂക്കിയിരുന്നു.
.
തമിഴ്‌നാട് അതിർത്തി കടന്ന് വരുന്ന വാഹനത്തിൽ കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉടമയ്ക്ക് ജിപിഎസ് വഴി വാഹനം സഞ്ചരിച്ച വഴികൾ മനസിലായിരുന്നു. തുടർന്ന് എക്‌സൈസ് ഈ വാഹനത്തെ നിരീക്ഷിച്ചുവരികയായിരുന്നു. രാവിലെയോടെ കണ്ണേറ്റുമുക്കിൽ വാഹനം കണ്ടത്തിയതോടെ എക്‌സൈസ് അസിസ്റ്റന്റ് കമീഷണർ അനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം വളഞ്ഞു. അടുത്തുള്ള ചായക്കടയിലായിരുന്നു ഈ സമയം രണ്ട് പ്രതികൾ ഉണ്ടായിരുന്നത്. ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. വാഹനത്തിൽ ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. പ്രതികളിൽ ഒരാളുടെ ഭാര്യയാണ് ഇവരെന്നാണ് സൂചന. ചായക്കടയിലായിരുന്നു ഇവർക്കൊപ്പം കുട്ടികളും ഉണ്ടായിരുന്നു. പ്രതികളെ പിടികൂടുന്നതിനിടെ ഇവർ മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.
പോലീസിനും അതിർത്തിയിലെ പരിശോധന സംഘങ്ങൾക്കും സംശയം തോന്നാതിരിക്കാൻ സ്ത്രീകളെ ഒപ്പം കൂട്ടി കുടുംബം പോലെ തോന്നിപ്പിച്ചാണ് ഇവർ യാത്രകൾ നടത്തുന്നത്. വണ്ടിയുടെ നമ്പർ പ്ലേറ്റ് മാറ്റിയായിരുന്നു കടത്തിനായി വണ്ടി ഉപയോഗിച്ചത്.
ടാക്‌സി വണ്ടിയിൽ പ്രൈവറ്റ് നമ്പർ ഘടിപ്പിക്കുകയും മുന്നിലും പിന്നിലും രണ്ട് നമ്പർ ഉപയോഗിക്കുകയും ചെയ്തായിരുന്നു കടത്ത്. നൂറുകിലോയോളം കഞ്ചാവ് 48 പൊതികളിലായാണ് കാറിൽ സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരത്തെ വിവിധഭാഗങ്ങളിൽ വിൽപ്പന നടത്താനായാണ് ആന്ധ്രയിൽനിന്ന് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമികനിഗമനം.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…