Covid 19

‘പ്രവർത്തകർ ചേരുമ്പോൾ പാർട്ടിയും…പ്രവർത്തന മികവിൽ നേതാവും ജനിക്കുന്നു’;സാമ്പത്തിക പ്രതിസന്ധിയിൽ ഫീസ് അടയ്‌ക്കാനാകാതെ പ്രാദേശിക നേതാവിന്റെ മകളുടെ വിദ്യാഭ്യാസം വഴിമുട്ടി; സഹായവുമായെത്തി കെ സുരേന്ദ്രനും വിജയന്‍ തോമസും; വൈറൽ കുറിപ്പ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പഠനം തടസ്സപ്പെട്ട പ്രാദേശിക നേതാവിന്റെ മകൾക്ക് സഹായഹസ്തവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

കഴക്കൂട്ടം മണ്ഡലത്തിലെ ഏരിയ വൈസ് പ്രസിഡന്റിന്റെ മകൾക്കാണ് ഫീസ് അടയ്‌ക്കാനുള്ള പണം കെ സുരേന്ദ്രന്റെ കൃത്യമായ ഇടപെടൽ മൂലം ലഭിച്ചത് .

ഇലക്ട്രിഷ്യനായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ മകൾ തിരുവനന്തപുരത്തെ പി.ആർ.എസ് കോളേജ് ഓഫ് നഴ്സിങ്ങിലാണ് പഠിക്കുന്നത് .അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് .

കോവിഡിനെ തുടർന്ന് ബുദ്ധിമുട്ടിലായതിനാൽ ഫീസ് അടയ്ക്കാൻ സാധിക്കാതെ വരികയുംപിന്നീട് ഫീസ് അടയ്‌ക്കാനായി കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും കടുത്ത സമ്മർദ്ദമാണ് പെൺകുട്ടിയ്‌ക്ക് നേരിടേണ്ടി വന്നത് .

തുടർന്ന് മകളുടെ കോളേജ് ഫീസ് അടയ്‌ക്കാനുള്ള ബുദ്ധിമുട്ട് പിതാവ് തന്നെ മണ്ഡലം കമ്മിറ്റിയെ അറിയിച്ച് ആ വിഷയം പാർട്ടി സംസ്ഥാന പ്രസിഡന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും.

തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ കൃത്യമായ ഇടപെടലില്‍ ബിജെപി നേതാവ് വിജയന്‍ തോമസ് വിദ്യാർത്ഥിക്ക് പഠിക്കാനുള്ള തുക കൈമാറിയിക്കുകയാണ്.അഡ്വ .ബാലു നായര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

പ്രവർത്തകർ,പാർട്ടി,നേതാവ് …ഇതിൽ പ്രവർത്തകർ ചേരുമ്പോൾ പാർട്ടിയും…പ്രവർത്തന മികവിൽ നേതാവും ജനിക്കുന്നു…………..
കഴക്കൂട്ടം മണ്ഡലത്തിലെ ഒരു ഏരിയ വൈസ് പ്രസിഡന്റ് ന്റെ മകളുടെ കോളേജ് ഫീസ് അടയ്‌ക്കാനുള്ള ബുദ്ധിമുട്ട് മണ്ഡലം കമ്മിറ്റിയെ അറിയിക്കുകയും ആ വിഷയം പാർട്ടി സംസ്ഥാന പ്രസിഡന്റ് ശ്രി കെ സുരേന്ദ്രൻ ജിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ഉടൻ വിഷയത്തിന് ശ്രി വിജയൻ തോമസ് സാറിന്റെ സഹായത്തോടെ പരിഹാരം കണ്ടു.
ഇലെക്ട്രിഷ്യനായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ മകൾ തിരുവനന്തപുരത്തെ പി.ആർ.എസ് കോളേജ് ഓഫ് നഴ്സിങ്ങിലാണ് പഠിക്കുന്നത് .അവസാന വർഷ നഴ്സിംഗ് വിദ്യാർഥികൂടിയായ ഈ കുട്ടിക്ക് കൊറോണ ബാധിച്ച നാടെങ്ങും വിഷമതകളാൽ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിലും ഫീസ് അടയ്‌ക്കാനായി കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും കടുത്ത സമ്മർദ്ദമാണ് നേരിടേണ്ടി വന്നത് .
പ്രസ്തുത പ്രവർത്തകന്റെ ഈ വിഷമതകൾ പാർട്ടി സംസഥാന അധ്യക്ഷൻ ശ്രി സുരേന്ദ്രൻ ജി അറിഞ്ഞതോടെ ഉടനടി അവരുടെ ഫീസ് അടയ്‌ക്കാനുള്ള തുക ശ്രി വിജയൻ തോമസ് സാറിന്റെ സഹായത്തോടെ അവർക്കു കൈമാറി .
രാഷ്‌ട്രീയ പാർട്ടിയുടെ അടിത്തട്ടിൽ പ്രവർത്തിച്ചു പ്രവർത്തകരുടെ മനസ്സറിയുന്ന, ജനകീയ അടിത്തറയുള്ള ശ്രി സുരേന്ദ്രൻജിയും , ശ്രി വിജയൻ തോമസ് സാറിനെ പോലുള്ള നേതാക്കൾ എന്നും പാർട്ടിയുടെ മുതൽകൂട്ടു തന്നെയാണ്.പ്രവർത്തകരുടെ കഷ്ട്ടതകൾ മനസിലാക്കി ഉചിതമായി ഇടപെടലുകൾ നടത്തിയ സംസഥാന അധ്യക്ഷൻ ശ്രി സുരേന്ദ്രൻ ജിക്കും,ശ്രി തോമസ് സാറിനും കഴക്കൂട്ടം മണ്ഡലത്തിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. # K Surendran # BJP Keralam # BJP Kazhakoottam # Vijayan Thomas

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…

5 hours ago

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

7 hours ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

7 hours ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

8 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

9 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

9 hours ago