ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു ‘വിശ്വഗുരു’ എന്ന നിലയിലേക്കാണ് ഭാരതത്തിന്റെ പ്രയാണം. ഈ വളർച്ചയുടെ ഏറ്റവും പുതിയ അടയാളമാണ് ബംഗാൾ ഉൾക്കടലിൽ ഐ.എൻ.എസ്. അരിഘട്ട് എന്ന ആണവ അന്തർവാഹിനിയിൽ നിന്ന് വിജയകരമായി പരീക്ഷിച്ച കെ-4 ബാലിസ്റ്റിക് മിസൈൽ. പ്രതിരോധ രംഗത്തെ ഈ കുതിച്ചുചാട്ടം ഇന്ത്യയുടെ ‘ന്യൂക്ലിയർ ട്രയാഡ്’ അഥവാ ആണവത്രയം എന്ന ലക്ഷ്യത്തെ പൂർണ്ണതയിലെത്തിച്ചിരിക്കുന്നു. ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിൽ സമുദ്രമേഖലയ്ക്കുള്ള പ്രാധാന്യം വിളിച്ചോതുന്നതാണ് കെ-4 മിസൈലിന്റെ ഈ പരീക്ഷണം. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ, ശത്രുക്കളുടെ കണ്ണിൽപ്പെടാതെ കടലിനടിയിൽ നിന്ന് ആണവ ആക്രമണം നടത്താൻ ഇന്ത്യയെ പ്രാപ്തമാക്കുന്നു. ഐ.എൻ.എസ്. അരിഘട്ട് പോലുള്ള നൂതന അന്തർവാഹിനികൾക്ക് മാസങ്ങളോളം വെള്ളത്തിനടിയിൽ ഒളിച്ചിരിക്കാൻ കഴിയുമെന്നത് ഇന്ത്യയുടെ പ്രതിരോധ കവചത്തിന് വലിയ കരുത്താണ് പകരുന്നത് | INDIA STRENGTHENS UNDERSEA NUCLEAR DETERRENCE WITH K-4 MISSILE TEST | TATWAMAYI NEWS #k4missile #insarighat #indiannavy #nucleardeterrence #nucleartriad #defensenews #makeinindia #aatmanirbharbharat #maritimesecurity #indiandefense #strategicpower #missiletest #bayofbengal #nationalsecurity #tatwamayinews

