ഷൊര്‍ണൂര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ട വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചു. സാധാരണ എഞ്ചിന്‍ കൊണ്ടുവരികയും വന്ദേഭാരതുമായി ബന്ധിപ്പിക്കുകയും ചെയ്തതോടെയാണ് യാത്രാ പ്രശ്‌നം പരിഹരിക്കപ്പെട്ടത്. നിലവിൽ മൂന്ന് മണിക്കൂറോളമാണ് ട്രെയിൻ വൈകിയോടുന്നത്.
ഇന്ന് 5.30 ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട കാസർഗോഡ് -തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് സാങ്കേതിക തകരാര്‍ മൂലം വൈകിയത്. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങിയ ട്രെയിന്‍ ഷൊര്‍ണൂര്‍ പാലത്തിനടുത്ത് നിന്ന് പോകുകയായിരുന്നു. തുടർന്ന് ട്രെയിന്‍ പിന്നീട് സ്റ്റേഷനിലേക്ക് തിരികെ എത്തിക്കുകയും മറ്റൊരു എഞ്ചിന്‍ കൊണ്ടുവരുന്നത് വരെ കാത്തിരിക്കുകയായിരുന്നു. അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെ പരിഗണിച്ച് ട്രെയിനിന് അങ്കമാലിയില്‍ സ്റ്റോപ്പ് അനുവദിക്കുമെന്നാണ് വിവരം

