Entertainment

തടിയും കൂടി ലുക്കും മാറിപ്പോയി; ബാഹുബലി ലുക്കിന് പ്രഭാസിനെ വിദേശത്ത് അയക്കും

ബിഗ് ബജറ്റ് ചിത്രങ്ങള്‍ മാത്രം സെലക്ട് ചെയ്യുന്ന നടനായി മാറിയിട്ടുണ്ട് തോളിവുഡിന്റെ സ്വന്തം പ്രഭാസ്. പ്രഭാസിന്റെ ജെന്റില്‍ ലുക്ക് ഏത് പുരാണ ഇതിഹാസ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കാന്‍ അനുയോജ്യമാണെന്നാണ് ബാഹുബലിക്ക് ശേഷം സംവിധായകരുടെ കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ ആകാരവടിവും തടിയും തൂക്കവുമൊക്കെ പൊതുവിലുള്ള നായക സൗന്ദര്യസങ്കല്‍പ്പത്തെ മറികടക്കാന്‍ പാടില്ല. കാരണം പ്രഭാസിന് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒത്തിരിയുണ്ട് കരാറില്‍.

അതിലൊന്നാണ് ആദിപുരുഷ്. പ്രഭാസിന്റെ ആദിപുരുഷ് വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. വലിയ ക്യാന്‍വാസിലൊരുങ്ങുന്ന ചിത്രം സംവിധാനം നിര്‍വഹിക്കുന്നത് ഓം റാവത്താണ്.ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ ആരംഭിച്ചിട്ടുണ്ട്. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ താരം തടി വല്ലാതെ കൂടിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.

ഇത് സംവിധായകനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ബാഹുബലി ലുക്കില്‍ നിന്ന് ഏറെ മാറിപ്പോയി താരമെന്നാണ് വിവരം. ഇത് ആദിപുരുഷ് എന്ന കഥാപാത്രത്തിന് അനുയോജ്യമാക്കാത്ത വിധം ലുക്കിലേക്കാണെന്ന സൂചനയുമുണ്ട്. താരം തടി കുറച്ച് ഫിറ്റ്‌നസ് സൂക്ഷിച്ചില്ലെങ്കില്‍ നായക സ്ഥാനം പോകുമോ എന്ന ആശങ്കയും പ്രേക്ഷകര്‍ക്കുണ്ട്.

പ്രഭാസിന്റെ പുതിയ ലുക്ക് കണ്ട ഷോക്കിലാണ് പ്രേക്ഷകര്‍. നേരത്തെ പുറത്തുവന്ന നടന്റെ ചിത്രം തെറ്റായ ആംഗിളില്‍ എടുത്തത് കൊണ്ടാണെന്നായിരുന്നു ആളുകള്‍ കരുതിയിരുന്നത്. എന്നാല്‍ അതല്ല താരം തടി കൂടി രൂപം മാറിയതാണെന്ന വസ്തുതയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കിയിരിക്കുന്നത്. അതേസമയം പ്രഭാസിനെ ട്രീറ്റ്‌മെന്റിനായി വിദേശത്തേക്ക് അയക്കാന്‍ സംവിധായകന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഉടന്‍ യുകെയിലേക്ക് പോകുമെന്നും അവിടുത്ത പ്രത്യേക ചികിത്സയ്ക്ക് വിധേയമാക്കിയേക്കുമെന്നും പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

B4 Admin

Share
Published by
B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

7 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

7 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

8 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

8 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

8 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

9 hours ago