Friday, December 12, 2025

ഇസ്‌ലാമിസ്റ്റുകളുടെ കടുത്ത എതിർപ്പും ഭീഷണിയും വിലപ്പോയില്ല ! ന്യൂയോർക്കിലെ ഇന്ത്യ ദിന പരേഡിൽ തലയുയർത്തി അയോദ്ധ്യ രാമക്ഷേത്ര മാതൃക ! ത്രിവർണ്ണ പതാകയുമായി ആനന്ദ നൃത്തം ചവിട്ടി അമേരിക്കയിലെ ഇന്ത്യൻ സമൂഹം

ഇസ്‌ലാമിസ്റ്റുകളുടെ കടുത്ത എതിർപ്പിനെയും ഭീഷണിയെയും അവഗണിച്ച് ന്യൂയോർക്ക് നഗരത്തിൽ നടന്ന ഇന്ത്യ ദിന പരേഡിൽ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ മാതൃക പ്രദർശിപ്പിച്ചു. പരമ്പരാഗത വസ്ത്രം ധരിച്ച് ഇന്ത്യൻ ത്രിവർണ്ണ പതാക കൈകളിൽ പിടിച്ച് ഇന്ത്യൻ വംശജർ രാമക്ഷേത്രത്തിന്റെ മാതൃകയ്ക്ക് മുന്നിൽ ആനന്ദ നൃത്തം ചവിട്ടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസാണ് വാർഷിക പരിപാടിയായ ഇന്ത്യ ഡേ പരേഡ് സംഘടിപ്പിക്കുന്നത്.വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (വിഎച്ച്പിഎ) ജനറൽ സെക്രട്ടറി അമിതാഭ് മിത്തലാണ് ക്ഷേത്രമാതൃകയുടെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത് . അമേരിക്കയിൽ ഇതാദ്യമായാണ് രാമക്ഷേത്രത്തിന്റെ ടാബ്‌ലോ പ്രദർശിപ്പിക്കുന്നത്.

പരേഡിന് ദിവസങ്ങൾക്ക് മുമ്പ് തീവ്ര ഇസ്ലാം ഗ്രൂപ്പുകൾ രാമക്ഷേത്ര മാതൃക പരിപാടിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിൽ ചില സംഘടനകൾ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിനും ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുളിനും കത്തെഴുതുകയും ചെയ്തിരുന്നു . കത്തിൽ ഒപ്പിട്ട ഗ്രൂപ്പുകളിൽ കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ്, ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ, ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ് എന്നിവ ഉൾപ്പെടുന്നു.ഹിന്ദു വലതുപക്ഷത്തിന്റെ പോരാളിയാണ് ശ്രീരാമൻ എന്നായിരുന്നു ഇസ്ലാം സംഘടനകൾ വാദിച്ചിരുന്നത്.

Related Articles

Latest Articles