Monday, December 22, 2025

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം !!
ട്രഷറി നിയന്ത്രണം കടുപ്പിച്ചു; 10 ലക്ഷത്തിന് മുകളിൽ ബില്ലുകൾ മാറാൻ ഇനി മുതൽ അനുമതി വേണം

തിരുവനന്തപുരം : സംസ്ഥാനം അതിരൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് എന്നത് ഒന്ന് കൂടി ഊട്ടിയുറപ്പിച്ചു കൊണ്ട് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ മാറിയെടുക്കുവാൻ ഇനിമുതല്‍ ധനവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി തേടണം. ഉയർന്ന തുക മാറ്റിയെടുവാൻ ധനവകുപ്പിന്റെ അനുമതി തേടണമെന്ന കീഴ്വഴക്കം നേരത്തെ ഉള്ളതാണെങ്കിലും നേരത്തെ ഈ നിയന്ത്രണത്തിന്‍റെ പരിധി 25 ലക്ഷമായിരുന്നു.

നിയന്ത്രണം നടപ്പിലാക്കുന്നതിനായി ട്രഷറി സോഫ്റ്റ്‌വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നു ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ട്രഷറി ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്തും ഇതേ രീതിയിൽ പ്രതിസന്ധി കടുത്തപ്പോള്‍ അഞ്ചുലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ മാറുന്നതിനു ധനവകുപ്പിന്‍റെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതിനുശേഷമായിരുന്നു പരിധി 25 ലക്ഷമാക്കി ഉയര്‍ത്തിയത്.

Related Articles

Latest Articles