Kerala

ട്രെയിനിൽ തീവച്ച സംഭവം; പ്രതികരണവുമായി കേന്ദ്ര റെയിൽവേ മന്ത്രി; എന്‍.ഐ.എ. ഉള്‍പ്പെടെയുള്ള ഏജൻസികൾ സംഭവം അന്വേഷിച്ചേക്കും

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിലെ D- 1 കോച്ചിൽ യാത്രക്കാരുടെ മേല്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. സംഭവത്തില്‍ കേരള സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കുമെന്നും ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന തരത്തിൽ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ എന്‍.ഐ.എ. ഉള്‍പ്പെടെയുള്ള ഏജൻസികൾ സംഭവം അന്വേഷിക്കും. സംഭവത്തില്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ രൂപവത്കരിച്ചെന്ന് ഡി.ജി.പി. അനില്‍കാന്ത് അറിയിച്ചു. പ്രതിയെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ലഭിച്ചെന്നും ഡി.ജി.പി. കൂട്ടിച്ചേർത്തു.

Anandhu Ajitha

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

7 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

8 hours ago